'മേഘ്‌ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, ചിരു പുനര്‍ജ്ജനിച്ചു'; വാര്‍ത്തകളോട് പ്രതികരിച്ച് മേഘ്‌ന

തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടി മേഘ്‌ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെ സോഷ്യല്‍ മീഡിയയില്‍ നിന്നു വിട്ടു നില്‍ക്കുകയായിരുന്നു താരം. മേഘ്‌ന ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി, ചിരു പുനര്‍ജ്ജനിച്ചു എന്ന് അവകാശപ്പെടുന്ന വീഡിയോകള്‍ക്കെതിരെയാണ് മേഘ്‌ന രംഗത്തെത്തിയിരിക്കുന്നത്.

“”ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാന്‍ ഉടനെത്തും. അതുവരെ കാഴ്ച്ചക്കാരെ കിട്ടാന്‍ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകള്‍ നിങ്ങള്‍ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെ കുറിച്ചുമുള്ള എന്ത് വാര്‍ത്തയും ഞാന്‍ നേരിട്ട് നിങ്ങളുമായി പങ്കുവെയ്ക്കുന്നതായിരിക്കും”” എന്നാണ് സോഷ്യല്‍ മീഡിയയില്‍ മേഘ്‌ന കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CFg25O_nIYt/?utm_source=ig_embed

ഇക്കഴിഞ്ഞ ജൂണിലാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചിരഞ്ജീവി അന്തരിച്ചത്. ചിരഞ്ജീവിയുടെ അപ്രതീക്ഷിതമായ വിയോഗം സിനിമാലോകത്തിനും ആരാധകര്‍ക്കും ഇന്നും ഞെട്ടലാണ്. പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 201ല്‍ ആണ് മേഘ്‌നയും ചിരഞ്ജീവിയും വിവാഹിതരായത്.

കുടുംബത്തിലേക്ക് കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചിരഞ്ജീവി വിടവാങ്ങിയത്. നമ്മുടെ കുഞ്ഞിലൂടെ നിന്നെ ഞാന്‍ തിരിച്ചു കൊണ്ടുവരും എന്ന് മേഘ്‌ന ദുഃഖം പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്