റിലീസിന് മുമ്പേ തരംഗമായി മേരാ നാം ഷാജി; ടിക് ടോക് വീഡിയോസ് വൈറലാകുന്നു

നാദിര്‍ഷയുടെ സംവിധാനത്തില്‍ ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന “മേരാ നാം ഷാജി” റിലീസിന് മുമ്പേ തരംഗമാവുകയാണ്.
ടിക് ടോക് വീഡിയോകളിലൂടെ ചിത്രം ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുകയാണ്. ടിക്ക്‌ടോക്കില്‍ മാത്രമല്ല മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും ചത്രത്തിലെ ടീസര്‍ ഡയലോഗ് ഉപയോഗിച്ചുള്ള വീഡിയോകള്‍ വൈറല്‍ ആകുകയാണ്. ഷാജി എന്ന പേരിനെ കുറിച്ചുള്ള രസകരമായ ഒരു ഡയലോഗ് ആണ് ഇതിന്റെ ടീസറിനെ ഹിറ്റാക്കിയത്.

ചിത്രത്തിലെ മൂന്നു ഷാജിമാര്‍ ആയി ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവരാണ് എത്തുന്നത്. വാട്ട്‌സ്ആപ്പ് വഴി കേരളത്തിലെ മുഴുവന്‍ ഷാജിമാരെയും കണക്റ്റ് ചെയ്തു കൊണ്ട് ഷാജിമാരുടെ ഒരു കൂട്ടായ്മയും ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഉണ്ടാക്കിയിട്ടുണ്ട്. സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അടക്കം നിരവധി അംഗങ്ങള്‍ അടങ്ങുന്ന ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആണിത്.

ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 5നാണ് ചിത്രത്തിന്റെ റിലീസ്. 2 മണിക്കൂര്‍ 14 മിനിറ്റാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയുടെ ദൈര്‍ഘ്യം.നിഖില വിമല്‍ നായികയാകുന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ദിലീപ് പൊന്നനാണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്നത്. നേരത്തേ കഥയിലെ നായിക എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് ദിലീപ്. ബി.രാകേഷാണ് നിര്‍മ്മാണം. കോമഡിയും സസ്പെന്‍സും നിറഞ്ഞ മികച്ചൊരു എന്റര്‍ടെയ്നര്‍ തന്നെയായിരിക്കും ചിത്രമെന്നാണ് ലഭിക്കുന്ന സൂചന.

Latest Stories

തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍

തെലങ്കാനയിൽ പൊലീസുകാരും കമ്പ്യൂട്ടർ ഓപ്പറേറ്ററും മരിച്ച നിലയിൽ; ജീവനൊടുക്കിയതെന്ന് സംശയം, ഒരാളെ കാണാനില്ല

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍

'ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും എംടി ശബ്ദമായി, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത'; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

നിരാശ എങ്കിലും ആദ്യ ദിനത്തില്‍ പണി പാളിയില്ല; 'ബറോസ്' ഗംഭീര കളക്ഷനുമായി മുന്നില്‍, റിപ്പോര്‍ട്ട് പുറത്ത്

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ