മെര്‍സലിന്റെ ജൈത്രയാത്ര തുടരുന്നു, യുകെ നാഷണല്‍ ഫിലിം അവാര്‍ഡില്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടി

തമിഴ്നാടിനെ രാഷ്ട്രീയ വിവാദങ്ങള്‍ക്കൊണ്ട് പൊള്ളിച്ച സൂപ്പര്‍ഹിറ്റ് വിജയ് ചിത്രം മെര്‍സല്‍ വീണ്ടും വാര്‍ത്തകളിലിടം നേടുന്നു. യുകെ നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച വിദേശചിത്ര വിഭാഗത്തില്‍ മെര്‍സല്‍ ഇടം നേടി. മികച്ച സഹനടനുള്ള പുരസ്ക്കാര നാമനിര്‍ദ്ദേശത്തില്‍  വിജയുടെ പേരും ഉണ്ട്.

മെര്‍സലിന്റെ നിര്‍മ്മാതാക്കളായ തേനണ്ട്രല്‍ ഫിലിംസ് ഇതു സംബന്ധിച്ച് ട്വിറ്ററില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട് . ഒരു പുതുവര്‍ഷം തുടങ്ങുമ്പോള്‍ ഇതിലും നല്ലൊരു തുടക്കമുണ്ടാകുമോ എന്ന ചോദ്യമാണ് ട്വീറ്റിന്റെ ആദ്യവരി.കഴിഞ്ഞ ദിവസം വിതരണം ചെയ്ത വികതന്‍ ഫിലിം അവാര്‍ഡിലും മെര്‍സലാണ് മുന്‍ നിരയിലുണ്ടായിരുന്ന ചിത്രം.

Read more

പുരസ്കാര വേദിയില്‍ മെര്‍സലിലെ ഡയലോഗുകള്‍ വിവാദമാകുമെന്ന് തനിയ്ക്കു മുന്‍പ് തന്നെ അറിയാമായിരുന്നെന്ന് ഇളയദളപതി വിജയ് വെളിപ്പെടുത്തിയിരുന്നു. ജിഎസ്ടിയ്‌ക്കെതിരെയുള്ള ഡയലോഗുകളാണ് മെര്‍സല്‍ എന്ന ചിത്രത്തെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴച്ചത്. നടന്‍ വിജയ്‌ക്കെതിരെയും വ്യാപകമായ പ്രതിഷേധങ്ങളുണ്ടായിരുന്നു. അതേസമയം പൊങ്കല്‍ ദിനത്തില്‍ സീ തമിഴ് ചാനലില്‍ വൈകുന്നേരം നാലുമണിയ്ക്ക് പൊങ്കല്‍ സംപ്രേഷണം ചെയ്തിരുന്നു. അറ്റ്‌ലീയാണ് ചിത്രത്തിന്റെ സംവിധായകന്‍.