'എന്താ ഭംഗി, എന്റെ സങ്കല്‍പ്പത്തിനും മുകളില്‍' ഫ്‌ളവേഴ്‌സിലെ കൊച്ചുകുട്ടികള്‍ക്ക് വാങ്ങി കളിക്കാന്‍ കൊടുത്താലോ; പശുക്കിടാവിന്റെ ഫോട്ടോ പങ്കുവെച്ച് എം.ജി ശ്രീകുമാര്‍

പശുകിടാവിന്റെ ഫോട്ടോയിലൂടെ പങ്കുവെച്ച് ഗായകന്‍ എം.ജി ശ്രീകുമാര്‍. ഭംഗിയേറിയ പശുകിടാവ് ആണെന്നും തന്റെ സങ്കല്‍പ്പത്തിനും മുകളിലാണിതെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് എം.ജി ശ്രീകുമാര്‍ പശുകിടാവിന്റെ ചിത്രം പങ്കുവെച്ചത്. ”എന്താ ഭംഗി. എന്റെ സങ്കല്‍പ്പത്തിനും മുകളില്‍. ദൈവ സൃഷ്ടി, എന്താ അല്ലെ. നമിക്കുന്നു’ഫ്‌ലവര്‍സിലെ കൊച്ചു കുട്ടികള്‍ക്ക് വാങ്ങി
കളിയ്ക്കാന്‍ കൊടുത്താലോ ?എന്നാണ് എം.ജി ശ്രീകുമാര്‍ ഫോട്ടോക്ക് തലക്കെട്ട് നല്‍കിയത്. ഗുരുവായൂര്‍ ഗോശാലയില്‍ ജനിച്ച പശുകിടാവാണെന്ന ഒരാളുടെ കമന്റിന് അല്ലെന്നും അക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ശ്രീകുമാര്‍ മറുപടി നല്‍കി.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് എം.ജി ശ്രീകുമാറിന്റെ ആലാപനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയാണ് ഗായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. അടുത്തിടെ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ശ്രീകുമാര്‍ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയര്‍ന്നതോടെ തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന വി.മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. നാടക കലാകാരന്‍മാരുടെ സംഘടനയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കുന്ന നടപടിയില്‍ വിയോജിപ്പു വ്യക്തമാക്കി. ഇതോടെയാണ് പാര്‍ട്ടി തീരുമാനത്തില്‍ പുനപരിശോധന നടത്തിയത്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!