ലെസ്ബിയന്‍ ജീവിതം വേറിട്ട പ്രമേയത്തിലൂടെ അവതരിപ്പിച്ച് ശ്രദ്ധ നേടി ഹ്രസ്വചിത്രം മീ അമോര്‍. ലെസ്ബിയനിലേക്ക് അകൃഷ്ടയാകുന്ന പെണ്‍കുട്ടിയും അവിടെ രക്ഷകയും തിരുത്തലുമായി അമ്മയുടെ കടന്നു വരവുമാണ് ചിത്രം പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കുന്നത്. വിഷയത്തിന്റെ വ്യത്യസ്തമായ അവതരണം തന്നെയാണ് മീ അമോറിനെ ശ്രദ്ധേയവും മനോഹരവുമാക്കുന്നത്.
ഒരു പെണ്‍കുട്ടിയുടെ ചാറ്റിങ്ങിലൂടെ സംസാരിച്ചു തുടങ്ങുന്ന ചിത്രം പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി നല്ല സന്ദേശത്തോടെയാണ് അവസാനിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പുറത്തിറങ്ങി മൂന്നുദിനം പിന്നിടുമ്പോള്‍ ഈ ഹ്രസ്വ ചിത്രത്തിന് അറുപതിനായിരത്തിന് മുകളില്‍ കാഴ്ച്ചക്കാരായിട്ടുണ്ട്.
ബാസോത് ടി ബാബുരാജാണ ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പൂമരം ഉള്‍പ്പെടെ നിരവധി സിനിമകളുടെ എഡിറ്ററായിട്ടുള്ള കെ.ആര്‍ മിഥുനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആഷിതാ, സിന്ധു നാരായണന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംഗീതം അനശ്വര്‍.