'മിയ ഖലീഫയ്ക്ക് ബോധം വന്നു'; തര്‍ജ്ജമ ചെയ്ത മുദ്രാവാക്യത്തില്‍ അബദ്ധം പിണഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍, പരിഹസിച്ച് താരവും

കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചെത്തിയ മുന്‍ പോണ്‍ താരം മിയ ഖലീഫയുടെ ട്വീറ്റ് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. ഇതോടെ വലിയ പ്രതിഷേധമാണ് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരില്‍ നിന്നും താരത്തിനെതിരെ ഉയരുന്നത്. മിയക്കെതിരെ ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളാണ് ഇപ്പോള്‍ ട്രോളുകളില്‍ നിറയുന്നത്.

ഹിന്ദിയിലെ മുദ്രാവാക്യം തെറ്റായ രീതിയില്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തതാണ് ചര്‍ച്ചയാകുന്നത്. “മിയ ഖലീഫ ഹോശ് മേ ആവോ” എന്ന മുദ്രാവാക്യമാണ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തത്. “മിയ ഖലീഫ യാഥാര്‍ത്ഥ്യം മനസ്സിലാക്കൂ”, “സ്വബോധത്തിലേക്ക് വരൂ” എന്നാണ് ഇതിന്റെ അര്‍ത്ഥം. എന്നാല്‍ “മിയ ഖലീഫ റീഗെയിന്‍സ് കോണ്‍ഷ്യസ്നെസ്” എന്നാണ് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തിരിക്കുന്നത്.

“മിയ ഖലീഫയ്ക്ക് ബോധം തിരിച്ചു കിട്ടി” എന്നാണ് ഇതിന്റെ അര്‍ത്ഥം. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്ത് മുദ്രാവാക്യം എഴുതിയാല്‍ ഇതാവും അവസ്ഥയെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം. ഈ ചിത്രങ്ങള്‍ പങ്കുവെച്ച് മിയയും രംഗത്തെത്തി. “”ഞാന്‍ സ്വബോധം നേടിയെന്ന് അറിയിക്കുന്നു. അനാവശ്യമാണെങ്കിലും നിങ്ങളുടെ കരുതലിന് നന്ദി. ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പം”” എന്നാണ് മിയയുടെ ട്വീറ്റ്.

കടുത്ത ഭാഷയില്‍ ആയിരുന്നു മിയ കര്‍ഷക സമരത്തിനായി പ്രതികരിച്ചത്. “”എന്ത് മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്? ന്യൂഡല്‍ഹിയില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചിരിക്കുന്നു”” എന്നായിരുന്നു മിയയുടെ ഒരു ട്വീറ്റ്. സമരം നടത്തുന്നത് പെയ്ഡ് ആക്ടേഴ്സ് ആണെന്ന ആരോപണത്തെയും മിയ പരിഹസിച്ചിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ