മിയ ഖലീഫ അന്തരിച്ചു? ഞെട്ടി ആരാധകര്‍! ആദരാഞ്ജലികളുമായി സോഷ്യല്‍ മീഡിയ

മിയ ഖലീഫ അന്തരിച്ചതായി പ്രചാരണം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഒരു പോസ്റ്റാണ് പുതിയ വിവാദങ്ങള്‍ക്കു തുടക്കമിടുന്നത്. മിയ ഖലീഫയെ സ്‌നേഹിക്കുന്നവര്‍ അവരെ ഓര്‍മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുക എന്ന തരത്തിലുള്ള പോസ്റ്റ് ആണ് ചര്‍ച്ചയായത്.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കവര്‍ ഫോട്ടോയ്ക്ക് ”റിമംബറിംഗ് മിയ ഖലീഫ. മിയ ഖലീഫയെ സ്‌നേഹിക്കുന്നവര്‍ അവരെ ഓര്‍മ്മിച്ച് പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും ജീവിതം ആസ്വദിക്കുകയും ചെയ്യുക” എന്ന ക്യാപ്ഷന്‍ ആയിരുന്നു നല്‍കിയത്. ഇതോടെയാണ് സോഷ്യല്‍ മീഡിയ മിയക്ക് ആദരാഞ്ജലികളുമായി എത്തിയത്.

സംഭവം വിവാദമായതോടെ മിയ തന്നെ വിശദീകരണവുമായി എത്തി. ‘ഞാന്‍ മരിച്ചിട്ടില്ല’ എന്ന രീതിയിലുള്ള ഒരു തമാശ ചിത്രം താരം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മിയ മരിച്ചു എന്ന രീതിയില്‍ ആദ്യമായല്ല വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 2020 ജൂണിലും സമാനമായ പ്രചാരണങ്ങള്‍ നടന്നിരുന്നു.

അതേസമയം, താന്‍ വീണ്ടും പ്രണയത്തിലാണ് എന്ന് വെളിപ്പെടുത്തുന്ന രീതിയിലുള്ള ചിത്രങ്ങള്‍ ഡിസംബറില്‍ മിയ പങ്കുവച്ചിരുന്നു. പ്യൂര്‍ട്ടോറിക്കന്‍ ഗായകനായ ജയ് കോര്‍ട്ടെസുമായുള്ള പ്രണയാര്‍ദ്ര നിമിഷങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ മിയ പങ്കുവെച്ചിരുന്നത്.

റോബേര്‍ട്ട് സാന്‍ബെര്‍ഗ് ആയിരുന്നു മിയയുടെ മുന്‍ ഭര്‍ത്താവ്. ഏറെ നാളുകള്‍ പ്രണയിച്ച ശേഷമായിരുന്നു റോബേര്‍ട്ടും മിയയും ആര്‍ഭാടങ്ങളില്ലാതെ ജീവിതത്തില്‍ ഒന്നിച്ചത്. ഒരു വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് പരസ്പരം സുഹൃത്തുക്കളാവാം എന്ന തിരിച്ചറിവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്.

Latest Stories

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉംറ തീര്‍ത്ഥാടകന് ക്രൂരമര്‍ദ്ദനമെന്ന് പരാതി; ആക്രമണത്തിന് കാരണം പാര്‍ക്കിംഗ് ഫീയെ തുടര്‍ന്നുള്ള തര്‍ക്കം

BGT 2025: വേണ്ടത് 3 വിക്കറ്റുകൾ, ബുംറയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; സംഭവം ഇങ്ങനെ

വനംവകുപ്പ് കൃഷിഭൂമി കയ്യേറുന്നു; കൃഷിമന്ത്രി തലകുത്തിമറിഞ്ഞ് ശ്രമിച്ചാലും കൃഷി ചെയ്യാന്‍ സാധിക്കില്ലെന്ന് പിവി അന്‍വര്‍

സ്‌പേസ് ഡോക്കിംഗ് പരീക്ഷണം ജനുവരി 7ന്; തത്സമയ ദൃശ്യങ്ങള്‍ ലഭ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ

BGT 2025: " അശ്വിൻ വിരമിച്ചത് ഇന്ത്യൻ ടീം അദ്ദേഹത്തോട് കാണിച്ച ആ മോശമായ പ്രവർത്തി കൊണ്ടാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ ഇതിഹാസം

കലൂര്‍ സ്റ്റേഡിയം ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സ് ടീം അധികൃതരും പരിശോധിക്കും

കേരളത്തിലെ രണ്ടമത്തെ മെട്രോ പദ്ധതിയുമായി സർക്കാർ; തീരുമാനം ഉടൻ

മൂന്നര വയസുകാരിയ്‌ക്കെതിരെ ലൈംഗികാതിക്രമം; അതിഥി തൊഴിലാളി അറസ്റ്റില്‍

BGT 2025: രോഹിതിന് പിന്നാലെ വിരാട് കൊഹ്‌ലിക്കും കിട്ടിയത് മുട്ടൻ പണി; ഇതിഹാസങ്ങളുടെ സമയം മോശമെന്ന് ആരാധകർ

സംസ്ഥാന സ്‌കൂള്‍ കായിക മേള; പ്രതിഷേധിച്ച സ്‌കൂളുകള്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്ക്