പേടിപ്പിക്കുമോ 'ഫീനിക്‌സ്'? മിഥുന്റെ തിരക്കഥ എങ്ങനെ? ആദ്യ പ്രതികരണങ്ങള്‍ പുറത്ത്

മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ എത്തിയ ‘ഫീനിക്‌സ്’ ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മികച്ച പ്രതികരണം. സുരേഷ് ഗോപി-ബിജു മേനോന്‍ ചിത്രം ‘ഗരുഡന്’ ശേഷം മിഥുന്റെ തിരക്കഥയില്‍ തിയേറ്ററിലെത്തിയ അടുത്ത ചിത്രമാണ് ഫീനിക്‌സ്. ഗരുഡന് പിന്നാലെ ഫീനിക്‌സും വിജയത്തിലേക്ക് കുതിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.

ഇന്നലെ ഫീനിക്‌സിന്റെ ഒരു പ്രീമിയര്‍ ഷോ കൊച്ചിയില്‍ സംഘടിപ്പിച്ചിരുന്നു. തിയേറ്ററില്‍ തന്നെ കാണേണ്ട മികച്ച ഹൊറര്‍ ത്രില്ലറാണ് ഫീനിക്‌സ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ”അതിഗംഭീരമായ ആദ്യ പകുതി. ഗംഭീര മേക്കിംഗ്, എല്ലാവരും 100 ശതമാനം പരിശ്രമിച്ച ചിത്രം, സാം സി.എസിന്റെ ഗംഭീര സംഗീതം” എന്നാണ് ഒരു പ്രേക്ഷകന്റെ ട്വീറ്റ്.

”ആദ്യം തന്നെ എടുത്ത് പറയേണ്ടത് സിനിമയുടെ ടെക്‌നിക്കല്‍ സൈഡ് ആണ് എന്ത് കിടു ആയിട്ടാണ് ചെയ്ത് വച്ചേക്കുന്നത്. ഫസ്റ്റ് ഹാഫില്‍ ഉള്ള നൈറ്റ് സീന്‍സ് ഒക്കെ ഹൊറര്‍ എലമെന്റ്‌സ് കുറവാണേലും ഉള്ളത് എല്ലാം തന്നെ കിടു ആയിരുന്നു. രണ്ടാം പകുതിയില്‍ കടയിലേക്ക് വരുമ്പോള്‍ ഇമോഷണല്‍ നല്ല രീതിയില്‍ തന്നെ സിനിമ കാണുന്നവര്‍ക്ക് കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ട് അത് തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.”

”അഭിനയത്തിലേക്ക് വന്നാല്‍ അജു വര്‍ഗീസ്, ചന്തുനാഥ്, കുട്ടികള്‍ എല്ലാരും കിട്ടിയ റോള്‍ മികച്ചതാക്കി. ഓവര്‍ ഓള്‍ ഒട്ടും ലാഗ് ഇല്ലാതെ ഫാമിലിയായി തിയേറ്ററില്‍ കാണാന്‍ പറ്റുന്ന ഒരു സിനിമ തന്നെയാണ് ഫീനിക്‌സ്” എന്നാണ് ഒരാള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”ഹൊറര്‍ എലമെന്റുകളുള്ള മികച്ച ആദ്യ പകുതി, അടുത്ത പകുതിയില്‍ റൊമാന്റിക് എലമെന്റുകള്‍. ടെക്‌നിക്കല്‍ സൈഡ് വളരെ മികച്ചത്. മിഥുന്റെ മറ്റൊരു മികച്ച തിരക്കഥ. സാം സി.എസിന്റെ മികച്ച സംഗീതം..” എന്നാണ് മറ്റ് ചില അഭിപ്രായങ്ങള്‍.

വിഷ്ണു ഭരതനാണ് ഫീനിക്‌സ് കഥയെഴുതി സംവിധാനം ചെയ്യുന്നത്. അനൂപ് മേനോന്‍, ഡോ. റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശ അരവിന്ദ്, നിജിലാ. കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍, അബ്രാം രതീഷ്, ആവണി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. ഫ്രണ്ട് റോ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം