'ഈ കൊറോണ കാലത്ത് ചിരിക്കാനായി അല്‍പം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്, ഞങ്ങളെ കൂടുതല്‍ രസിപ്പിക്കൂ'

പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു ഭക്ഷിച്ച സംഭവത്തില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പലരും രംഗത്തെത്തുകയാണ്. സംഭവം മലപ്പുറം ജില്ലയിലാണെന്നും, മലപ്പുറം മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് കുപ്രസിദ്ധമാണെന്നും പറഞ്ഞാണ് മുന്‍ കേന്ദ്രമന്ത്രിയും മൃഗസംരക്ഷണ പ്രവര്‍ത്തകയുമായ മനേക ഗാന്ധി വര്‍ഗീയ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത്.

മനേക ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്. കേരളത്തില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയന്‍മാരായി മാറിക്കഴിഞ്ഞു, ഞങ്ങളെ കൂടുതല്‍ ചിരിപ്പിക്കൂ എന്നാണ് മിഥുന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സംവിധായകന്റെ കുറിപ്പ്:

പ്രിയപ്പെട്ട മനേക മാഡം. കേരളത്തില്‍ നിങ്ങള്‍ ഇപ്പോള്‍ തന്നെ വലിയ കൊമേഡിയന്‍മാരായി മാറിക്കഴിഞ്ഞു. അത് നിങ്ങള്‍ക്ക് ഇതുവരെയും മനസിലായിട്ടില്ല എന്നതാണ് ഇതില്‍ ഏറ്റവും രസകരം. അത് എന്തുകൊണ്ടാണെന്ന് പറഞ്ഞുതരാം. തലമുറകളായി വിദ്യാഭ്യാസവും സാക്ഷരതയും ഞങ്ങള്‍ വലിയ ഗൗരവത്തോടെ തന്നെയാണ് സ്വീകരിച്ചു പോകുന്നത്. എന്നാല്‍ നിങ്ങള്‍ ആ സമയം മറ്റുള്ളവരെ വഞ്ചിക്കാനും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുവാനുമാണ് സമയം കണ്ടെത്തുന്നത്. നിങ്ങള്‍ നിങ്ങളുടെ ജാതീയ വിഭജനം നടത്തൂ. ഞങ്ങളെ കൂടുതല്‍ രസിപ്പിക്കൂ. ഈ കൊറോണ പ്രതിസന്ധിക്കാലത്ത് ചിരിക്കാനായി അല്‍പം സമയം കണ്ടെത്തുന്നത് നിങ്ങളിലൂടെയാണ്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ