പുഷ്പയെ വിമര്‍ശിച്ചതോടെ ആളുകള്‍ നിങ്ങളെ അറിയാന്‍ തുടങ്ങി..; സിദ്ധാര്‍ത്ഥിനെ പരിഹസിച്ച് ഗായകന്‍

‘പുഷ്പ 2’വിനെ വിമര്‍ശിച്ച നടന്‍ സിദ്ധാര്‍ത്ഥിനെതിരെ ഗായകന്‍ മിക സിങ്. കഴിഞ്ഞ ദിവസം പുഷ്പ 2വിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹാറിലുണ്ടായ ആള്‍ക്കൂട്ടത്തെ നടന്‍ സിദ്ധാര്‍ഥ് വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയാണ് മിക പ്രതികരിച്ചത്. നടനെ പരിഹസിക്കുന്നനരീതിയിലാണ് മിക സിങ് പ്രതികരിച്ചിരിക്കുന്നത്.

”ബിഹാറില്‍ ആള്‍ക്കൂട്ടമുണ്ടാവുന്നത് വലിയ കാര്യമൊന്നുമല്ല. ഇന്ത്യയില്‍ ക്വാളിറ്റിയും ആള്‍ക്കൂട്ടവും തമ്മില്‍ യാതൊരു ബന്ധവുമില്ല. മറിച്ചായിരിന്നെങ്കില്‍, ഇന്ത്യയില്‍ എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പില്‍ വിജയിക്കുമായിരുന്നു. ഞങ്ങളുടെ കാലത്ത് ബിരിയാണിക്കും ക്വാര്‍ട്ടര്‍ പാക്കറ്റ് മദ്യത്തിനും വേണ്ടിയായിരുന്നു ആള്‍ക്കൂട്ടമുണ്ടായിരുന്നത്” എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഈ വാര്‍ത്തയടക്കം പോസ്റ്റ് ചെയ്തു കൊണ്ടാണ് മികയുടെ പ്രതികരണം. ”ഹലോ സിദ്ധാര്‍ഥ് ഭായ്, താങ്കളുടെ വിമര്‍ശനത്തെ തുടര്‍ന്നുണ്ടായ ഒരു നല്ല കാര്യം, ഇന്ന് മുതല്‍ ജനങ്ങള്‍ നിങ്ങളുടെ പേര് കുറച്ചെങ്കിലും അറിയാന്‍ തുടങ്ങി എന്നതാണ്. നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു” എന്നാണ് മികാ സിങ് പറഞ്ഞത്.

അതേസമയം, സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നതെങ്കിലും അതൊന്നും സിനിമയുടെ കളക്ഷനെ ബാധിക്കുന്നില്ല. നിലവില്‍ 1000 കോടി നേട്ടത്തിലേക്കാണ് ചിത്രം കുതിക്കുന്നത്. ഇതിനിടെ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് യൂട്യൂബില്‍ ചോര്‍ന്നിരുന്നു. സിനിമയുടെ എച്ച്ഡി പതിപ്പും നേരത്തെ ചോര്‍ന്നിരുന്നു.

Latest Stories

IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

പൊലീസ് ഉദ്യോഗസ്ഥനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവച്ചുവീഴ്ത്തി കസ്റ്റഡിയിലെടുത്ത് തമിഴ്‌നാട് പൊലീസ്

സംഘപരിവാര്‍ ആക്രോശങ്ങള്‍ക്കിടെ മുഖ്യനെത്തി; പിവിആറില്‍ എമ്പുരാന്‍ കാണാനെത്തിയത് കുടുംബസമേതം

നിലവില്‍ പിപി ദിവ്യ മാത്രമാണ് കേസില്‍ പ്രതി, കുറ്റപത്രത്തില്‍ തൃപ്തിയില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് നവീന്‍ ബാബുവിന്റെ കുടുംബം

IPL 2025: നാണമില്ലേ മുംബൈ ഇത്തരം പ്രവർത്തി കാണിക്കാൻ; ആ താരത്തെ പുറത്താക്കിയത് എന്ത് കൊണ്ടെന്ന് ആരാധകർ

ജനപ്രതിനിധികള്‍ ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളണം; കേരളത്തിലെ എംപിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് കെസിബിസി

IPL 2025: ഇങ്ങനെ പോയാൽ രാജകുമാരന്റെ കാര്യത്തിൽ തീരുമാനമാകും; ശുഭ്മാൻ ഗില്ലിന് ഓറഞ്ച് ക്യാപ് സാധ്യത നിറം മങ്ങുന്നു

IPL 2025: എന്തുവാടാ പിള്ളേരെ നിങ്ങൾ ഈ കാണിക്കുന്നേ; ഫീൽഡിങ്ങിൽ മുംബൈ ഇന്ത്യൻസ് കാണിച്ചത് വമ്പൻ അബദ്ധം

കോഴിക്കോട് ഇമ്പ്രൂവ്‌മെന്റ് പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്കായി പരീക്ഷ എഴുതിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍

IPL 2025: ആർസിബി കപ്പ് നേടാത്തതിന്റെ കാരണം ടീമിന്റെ ആ പ്രശ്നങ്ങളായിരുന്നു: എ ബി ഡിവില്ലിയേഴ്സ്