ജോണ്‍ എബ്രഹാം നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രം; 'മൈക്ക്' റിലീസ് പ്രഖ്യാപിച്ചു

ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം മൈക്കിന്റെ റീലിസിങ്ങ് ഡേറ്റ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 ന് ചിത്രം റിലീസ് ചെയ്യും.  അനശ്വര രാജനാണ് മൈക്കിൽ നായികയായെത്തുന്നത്. വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത മൈക്കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആഷിഖ് അക്ബര്‍ അലിയാണ്. ചിത്രത്തിന് സംഗീതം നല്‍കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. സമകാലിക പ്രാധാന്യമുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം അഞ്ച് വ്യത്യസ്ത സംസ്ഥാനങ്ങളിലായിയാണ് ചിത്രീകരിച്ചത്.

പുതുമുഖം രഞ്ജിത്ത് സജീവും അനശ്വര രാജനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രം ആഷിഖ് അക്ബര്‍ അലിയാണ് എഴുതിയിരിക്കുന്നത്.

സെഞ്ചുറിയാണ് മൈക്ക് വിതരണം ചെയ്യുന്നത്. രോഹിണി മൊള്ളെറ്റി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം രാധാകൃഷ്ണന്‍, സിനി എബ്രഹാം, രാഹുല്‍, നെഹാന്‍, റോഷന്‍ ചന്ദ്ര, ഡയാന ഹമീദ്, കാര്‍ത്തിക്ക് മണികണ്ഠന്‍, രാകേഷ് മുരളി, വെട്ടുകിളി പ്രകാശ് അങ്ങനെ ഒരു വലിയ താരനിരതന്നെ സിനിമയിലുണ്ട്.

ഛായാഗ്രഹണം രണദിവെയും ചിത്രസംയോജനം വിവേക് ഹര്‍ഷനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, റഫീഖ് അഹമ്മദ്, സുഹൈല്‍ കോയ, അരുണ്‍ ആലാട്ട്, വിനായക് ശശികുമാര്‍ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് ഈണമിട്ടിരിക്കുന്നു.

മുംബൈ ആസ്ഥാനമായ ഹിപ്-ഹോപ്പ് ഡാന്‍സ് ഗ്രൂപ്പ് കിംഗ്‌സ് യുണൈറ്റഡിന്റെ പിന്നിലുള്ള സുരേഷ് മുകുന്ദ്, ഗായത്രി രഘുറാം, ഗ്രീഷ്മ നരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് നൃത്തസംവിധാനം ചെയ്യുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ