53 കാരനായ മിലിന്ദ് സോമന്റെയും 27 കാരിയായ അങ്കിതയുടെയും വിവാഹത്തെ ആരാധകര്‍ ആഘോഷിച്ചതിനൊപ്പം വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വരാറുണ്ട്
അച്ഛനും മകളും എന്ന പരിഹാസമാണ് ഇരുവരും ഏറ്റവുമധികം സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങിയിട്ടുള്ളത്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മിലിന്ദ്. “അങ്കിത് എപ്പോഴെങ്കിലും “അച്ഛാ” എന്ന് വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് “യെസ്” എന്നായിരുന്നു മിലിന്ദിന്റെ മറുപടി. ഈ ഉത്തരം കേട്ട് അങ്കിത പുഞ്ചിരിച്ചു. ഇടയ്ക്ക് അവള്‍ തന്നെ അങ്ങനെ വിളിക്കാറുണ്ടെന്നും മിലിന്ദ് കൂട്ടിച്ചേര്‍ത്തു.
പ്രായവ്യത്യാസം കാരണം സമൂഹം തങ്ങളെ കാണുന്ന രീതികളെക്കുറിച്ചും ഇരുവരും സംസാരിച്ചു. പ്രണയത്തിന് പ്രായം ഒരു തടസ്സമല്ല. ആരൊക്കെ തമ്മില്‍ പ്രണയിക്കണം, എങ്ങനെയുള്ളവര്‍ തമ്മില്‍ പ്രണയിക്കണം എന്നുള്ള നിബന്ധനകളെല്ലാം സമൂഹം മുന്നോട്ടുവെക്കുകയാണ്. ഇരുവരും പറയുന്നു.
സീനിയര്‍ ഫ്‌ലൈറ്റ് അറ്റന്റന്റ് ആയിരുന്നു അങ്കിത. വിവാഹ ശേഷം ജോലി രാജിവച്ചു. അലിഷാ ചീനായുടെ മെയ്ഡ് ഇന്‍ ഇന്ത്യ ഗാനമാണ് മിലിന്ദിനെ ശ്രദ്ധേയനാക്കിയത്. കാര്‍ത്തി ചിത്രം പയ്യയില്‍ വില്ലന്‍ വേഷത്തിലും മിലന്‍ എത്തിയിരുന്നു.