രാജ്യം ലോക്ഡൗണില്‍ തുടരവെ അവബോധ സന്ദേശങ്ങളുമായി സിനിമാ താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഏവരെയും പ്രചോദിപ്പിക്കുന്ന വീഡിയോകളും സന്ദേശങ്ങളുമാണ് നടന്‍ മിലിന്ദ് സോമന്‍ പങ്കുവെയ്ക്കാറുള്ളത്. അമ്മയ്ക്കൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോയാണ് താരം ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.
81 വയസുള്ള അമ്മ ഉഷയ്ക്കൊപ്പം ടെറസില്‍ സ്‌കിപ്പിംഗ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുകയാണ്. ഇതോടെ മിലിന്ദിനേക്കാള്‍ ചുറുചുറുക്ക് അമ്മയ്ക്കാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം.
അമ്മ ഉഷയ്ക്കും ഭാര്യ അങ്കിത കൊന്‍വാറിനുമൊപ്പമാണ് മിലിന്ദ് താമസിക്കുന്നത്. വ്യായാമ വീഡിയോകളും തങ്ങളുടെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.