'ലാലേട്ടനോട് ഞാൻ പറഞ്ഞിട്ടുണ്ട്'; ഗണേഷ് കുമാർ മടങ്ങിയത് ടി. പി മാധവന് ആ ഉറപ്പ് നൽകി

നടൻ ടി. പി മാധവനെ സന്ദർശിച്ച് ഗതാഗത മന്ത്രിയും നടനുമായ കെ.ബി ഗണേഷ് കുമാർ. ഗതാഗത മന്ത്രിയായി ചുമതലയേറ്റ ശേഷം കെ ബി ഗണേഷ് കുമാർ തന്റെ മണ്ഡലമായ പത്തനാപുരത്തെ ഗാന്ധിഭവനിൽ സന്ദർശനം നടത്തിയപ്പോഴാണ് ടി. പി മാധവനെ സന്ദർശിച്ച് കുശലന്വേഷണം നടത്തിയത്.

നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി. പി മാധവനെ കാണണമെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോൾ കേരളത്തിൽ ഇല്ലെന്നും ​ഗണേഷ് കുമാർ അദ്ദേഹത്തോട് പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് കാണാൻ വരാമെന്ന ഉറപ്പ് നൽകിയാണ് മന്ത്രി ഗാന്ധി ഭവനിൽ നിന്നും മടങ്ങിയത്.

ഒരു കാലത്ത് ടി.പി മാധവനില്ലാത്ത മലയാള സിനിമകള്‍ തന്നെ കുറവായിരുന്നു. ഇടക്ക് തലച്ചോറിനെ ബാധിക്കുന്ന അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു ടി.പി മാധവന്‍. 2015ല്‍ ഹരിദ്വാര്‍ യാത്രക്കിടയില്‍ അദ്ദേഹത്തിന് പക്ഷാഘാതം സംഭവിച്ചിരുന്നു. തുടർന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനിൽ വിശ്രമജീവിതത്തിന് എത്തിയത്.

ഗാന്ധി ഭവനില്‍ കഴിയുന്ന മാധവനെ കണ്ട് കണ്ണുനിറഞ്ഞ് നടി നവ്യാ നായര്‍ പറഞ്ഞ വാക്കുകള്‍ വാര്‍ത്തയായിരുന്നു. ഗാന്ധി ഭവന്‍ റൂറല്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വീകരിക്കാനെത്തിയതായിരുന്നു നവ്യ.

ഗാന്ധിഭവനില്‍ വെച്ച് ടി.പി മാധവനെ കണ്ട നവ്യ വികാരാധീനയായാണ് പ്രതികരിച്ചത്. അദ്ദേഹത്തെ ഇവിടെ കണ്ടപ്പോള്‍ ഷോക്കായെന്നും നാളെ നമ്മുടെയൊക്കെ അവസ്ഥ എന്താകുമെന്ന് പറയാനാകില്ലെന്നും നിറകണ്ണുകളോടെ നവ്യ അന്ന് പറഞ്ഞത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍