അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം... അത് അഹങ്കാരമല്ല; നിഖിലയെ വിമര്‍ശിച്ച പോസ്റ്റിന് മന്ത്രിയുടെ മറുപടി, വൈറല്‍

അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ക്ക് നടി നിഖില വിമല്‍ നല്‍കുന്ന മറുപടികള്‍ എന്നും ശ്രദ്ധ നേടാറുണ്ട്. ഏത് തരത്തിലുള്ള ചോദ്യമായാലു കുറിക്കു കൊള്ളുന്ന മറുപടി നിഖില നല്‍കാറുണ്ട്. തഗ് ക്വീന്‍ എന്ന പേരില്‍ നിഖിലയുടെ ട്രോളുകളും പ്രചരിക്കാറുണ്ട്. വിമര്‍ശനങ്ങളും നടിക്കെതിരെ ഉയരാറുണ്ട്.

നിഖിലയെ കുറിച്ചുള്ള ഒരു സോഷ്യല്‍ മീഡിയ പോസ്റ്റിന് മന്ത്രി ആര്‍ ബിന്ദു നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ എത്തിയ ഒരു പോസ്റ്റിന് കമന്റ് ആയാണ് മന്ത്രി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

”പുച്ഛഭാവം മാത്രമുള്ള കേരളത്തിലെ ഒരേ ഒരു നായികയാണ് നിഖില വിമല്‍ എന്ന് തോന്നിയിട്ടുണ്ടോ..? ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ക്കും ഉര്‍വശിക്കും ഇല്ലാത്ത തലക്കനം ആണ് ഈ പുതുമുഖ നായികയ്ക്ക് എന്നും പറയുന്നു ശരിയാണോ?” എന്ന പോസ്റ്റിനോടാണ് മന്ത്രിയുടെ പ്രതികരണം.

”മിടുക്കി കുട്ടി ആണ് നിഖില… അസൂയക്കാര്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത ആത്മവിശ്വാസം… അത് അഹങ്കാരമല്ല… വിനയമുള്ള വ്യക്തിത്വം കൂടിയാണ് നിഖില” എന്നാണ് മന്ത്രി കമന്റ് ആയി കുറിച്ചിരിക്കുന്നത്. കഥ ഇന്നുവരെ ആണ് നിഖിലയുടെതായി ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം.

അതേസമയം, തന്റെ രാഷ്ട്രീയത്തെ കുറിച്ച് നിഖില സംസാരിച്ചിരുന്നു. തന്റെ ഉള്ളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. ഒരാള്‍ക്ക് മറ്റൊരാളോട് സ്‌നേഹം ഉണ്ടാവുക എന്ന് പറയുന്നത് പോലെ തന്നെ പ്രധാനപ്പെട്ട കാര്യമാണ് ഒരാള്‍ക്ക് രാഷ്ട്രീയം ഉണ്ടാവുക. അത് പാര്‍ട്ടി പൊളിട്ടിക്‌സ് ആകാം, ജീവിതത്തിലെ പൊളിട്ടിക്‌സ് ആകാം എന്നാണ് നിഖില പറഞ്ഞത്.

Latest Stories

ബെംഗളൂരുവിൽ യുവതിയുടെ മൃതദേഹം 30 കഷ്ണങ്ങളാക്കിയ നിലയിൽ ഫ്രിഡ്ജിനുള്ളിൽ കണ്ടെത്തി

തൃശൂർ പൂരം തടസ്സപ്പെടുത്തിയ സംഭവം: ഡിജിപിക്ക് മുന്നിൽ എഡിജിപി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു

വൈറലായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സെലിബ്രേഷന് പിന്നിലെ രഹസ്യം

അന്നയുടെ കുടുംബത്തോട് സംസാരിച്ച് രാഹുൽ ഗാന്ധി, പാർലമെൻ്റിൽ തൊഴിൽ സമ്മർദ്ദ പ്രശ്നം ഉന്നയിക്കുമെന്ന് ഉറപ്പ് നൽകി

ഇവൈ ജീവനക്കാരിയുടെ മരണം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

നാറാത്ത് കേസ് അന്വേഷിച്ച ഡിവൈഎസ്പി സുകുമാരൻ ബിജെപിയിൽ

"ഞാൻ പഴയ കോൺഗ്രസ് ആണ്, ഞാൻ മാത്രമല്ല ഇഎംഎസ്സും പഴയ കോൺഗ്രസ് ആണ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അൻവർ എംഎൽഎ

പേസർമാരുടെ തോളിലേറി ഇന്ത്യ, രണ്ടാം ദിനം ബംഗ്ലാദേശിനെതിരെ ആതിഥേയർക്ക് ലീഡ്

ഏറ്റവും പ്രായം കുറഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി; സത്യവാചകം ചൊല്ലി അധികാരത്തിലേറി അതിഷി മര്‍ലേന

നിരവധി പേരുടെ ജീവന്‍ രക്ഷിച്ചിട്ടുള്ള ആളാണ് കെനിഷ, അവളെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്, ഞങ്ങള്‍ക്ക് മറ്റു ചില പ്ലാനുകളുണ്ട്: ജയം രവി