'ഇതാണ് അവന്റെ വിധി', അഞ്ചു ഭാഷകളില്‍ മിന്നല്‍ മുരളി എത്തുന്നു; റിലീസ് പ്രഖ്യാപിച്ച് ടൊവിനോ, മോഷന്‍ പോസ്റ്റര്‍

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന “മിന്നല്‍ മുരളി” ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടൊവിനോ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തീയും പുകയും നിറഞ്ഞ അന്തരീക്ഷത്തില്‍ സ്‌പൈഡര്‍മാന് സമാനമായ വേഷം അണിഞ്ഞ് നില്‍ക്കുന്ന ടൊവിനോയെ പോസ്റ്ററില്‍ കാണാം.

ആദ്യം പുറത്തുവിട്ട പോസ്റ്ററില്‍ തോര്‍ത്തു വെച്ചാണ് മുഖം മൂടിയതെങ്കില്‍ ഇത്തവണ മാസ്‌ക്ക് ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതാണ് അവന്റെ വിധി എന്ന ക്യാപ്ഷനാണ് ടൊവിനോ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. മലയാളം അടക്കം അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക.

ഹിന്ദിയില്‍ മിസ്റ്റര്‍ മുരളി, തെലുങ്കില്‍ മെരുപ് മുരളി, മഞ്ചു മുരളി എന്നിങ്ങനെയാണ് ചിത്രത്തിന്റെ പേരുകള്‍. മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രം എന്ന പ്രത്യേകതയോടെയാണ് മിന്നല്‍ മുരളി എത്തുന്നത്. കോവിഡ് 19 പ്രൊട്ടക്ഷന്‍ മാസ്‌ക്ക് വച്ചെത്തിയ ആദ്യ സൂപ്പര്‍ ഹീറോ, ശക്തിമാനെ ഓര്‍മ്മ വന്നു, ആകെ കൂടി ഒരു സ്‌പൈഡര്‍മാന്‍ ടച്ച് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്ററുകള്‍ക്ക് ലഭിക്കുന്നത്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തും. ജിഗര്‍തണ്ട, ജോക്കര്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധയേനായ ഗുരു സോമസുന്ദരവും പ്രധാന വേഷത്തിലെത്തും. വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയാ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു