കുറുക്കന്‍മൂലയുടെ പിറവി ഇങ്ങനെ; സെറ്റിന്റെ ചിത്രങ്ങളുമായി കലാസംവിധായകന്‍

ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളിയിലെ കുറുക്കന്‍മൂല എന്ന പ്രദേശവും ചര്‍ച്ചയായി കഴിഞ്ഞിരുന്നു. ജയ്സന്റെ തയ്യല്‍ കടയും ചായക്കടയും ബിജിയുടെ കരാട്ടെ അക്കാദമിയുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ രസകരമായാണ് സങ്കല്‍പികമായ ഗ്രാമത്തെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയത്. ഇപ്പോഴിതാ സിനിമയ്ക്കായി സെറ്റ് ഒരുക്കിയതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് കലാസംവിധായകന്‍ മനു ജഗദ്.

ജയ്സന്റെ തയ്യല്‍ കടയുടെയും മറ്റു കെട്ടിടങ്ങളുടെയും മോഡലും അത് നിര്‍മ്മിക്കുന്നതിന് മറ്റു ചിത്രങ്ങളുമാണ് മനു ജഗദ് പങ്കുവെച്ചിരിക്കുന്നത്. കുറുക്കന്‍മൂലയെ പ്രേക്ഷകന്‍ കണ്ട അവസ്ഥയിലേക്ക് എത്തിക്കുവാന്‍ ആര്‍ട്ട് ടീം എടുത്ത് പ്രയത്നം ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.


ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ളിക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചു കൊണ്ടിരുന്നത്. 24ന് ഉച്ചയ്ക്ക് 1.30നായിരുന്നു റിലീസ്. ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ നാലരയോടെ എത്തിത്തുടങ്ങിയിരുന്നു. അടുത്തകാലത്തൊന്നും ഇത്രയും ആകാംക്ഷ നിറഞ്ഞതും എന്നാല്‍ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിര്‍ത്തുന്നതുമായ സിനിമ ‘മിന്നല്‍ മുരളി’ തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.

‘ഗോദ’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും ഒന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയര്‍ ബേസ്ഡ് സിനിമയായി തന്നെ ‘മിന്നല്‍ മുരളി’ മാറിക്കഴിഞ്ഞിരിക്കയാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു