നിവിന്‍ പോളിയുടെ അഭിനയ മികവ് കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് മൂത്തോന്‍. ഇപ്പോഴിതാ സിനിമയിലെ “മിറര്‍ സീന്‍ വിഡിയോ” അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ് ഈ രംഗത്തിലെ നിവിന്റെ അഭിനയം ഏറെ വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.
എന്നാല്‍ നിവിന്‍ പോളിയെ അഭിനന്ദിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. നിവിന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് ആണ് സിനിമയിലേതെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്.