ഏഴ് ലക്ഷത്തിനു മേല്‍ കാഴ്ച്ചക്കാര്‍, ട്രെന്‍ഡിംഗില്‍ ഒന്നാമത്; മിന്നിച്ച് മധുരരാജയിലെ 'മോഹ മുന്തിരി'

മധുരരാജയിലെ സണ്ണി ലിയോണിന്റെ ഐറ്റം ഡാന്‍സിന് വന്‍വരവേല്‍പ്പ്. പുറത്തിറങ്ങി ഒരു ദിനം പിന്നിടുമ്പോള്‍ ഗാനത്തിന് ഏഴ് ലക്ഷത്തിനു മേല്‍ കാഴ്ച്ചക്കാരായി. ട്രെന്‍ഡിംഗിലും ഒന്നാമതാണ് ഈ വീഡിയോ ഗാനം. മോഹമുന്തിരി എന്ന് തുടങ്ങുന്ന ഗാനം ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ് വരികള്‍.

മമ്മൂട്ടി നായകനായി എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം തുടരുകയാണ്. ചിത്രം 50 കോടി ക്ലബ്ബിലെത്തിയെന്നതാണ് കളക്ഷന്‍ സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട പുതിയ വാര്‍ത്ത. പത്ത് ദിവസത്തിനുള്ളില്‍ 58.7 കോടി രൂപയാണ് മധുരരാജ മൊത്തം നേടിയത്. ആദ്യ ദിനം തന്നെ 9.12 കോടി രൂപ നേടിയിരുന്നു.

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് ഉദയ് കൃഷ്ണയായിരുന്നു തിരക്കഥ എഴുതിയത്. 2010ല്‍ പ്രദര്‍ശനത്തിന് എത്തിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമായിട്ടാണ് മധുരരാജ ഒരുക്കിയത്. ആദ്യ ഭാഗത്തിലെ നെടുമുടി വേണു, സലിംകുമാര്‍ തുടങ്ങിയവര്‍ മധുരരാജയിലുമുണ്ടായിരുന്നു. പുലിമുരുകനിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ പീറ്റര്‍ ഹെയ്ന്‍ ആയിരുന്നു മധുരരാജയുടെ ആക്ഷന്‍ കൊറിയോഗ്രാഫി നിര്‍വഹിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം