കഥ കേട്ടതും അഭിനയിക്കാന്‍ സമ്മതവും മൂളി, 'മാരനെ' വിറപ്പിച്ച 'ഭക്തവത്സലം'; വീഡിയോ

സൂര്യ ചിത്രം സൂരരൈ പോട്ര് ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ആണ് മാരന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ചിത്രത്തില്‍ മാരനെ വിറപ്പിച്ച് നിര്‍ത്തുന്ന എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഭക്തവത്സലം നായിഡുവിന് നന്ദി പറഞ്ഞ് സുരരൈ പോട്ര് ടീം തയ്യാറാക്കിയ വീഡിയോയാണ് വൈറലാകുന്നത്.

തെലുങ്ക് ഹീറോ മോഹന്‍ ബാബു ആണ് ഭക്തവത്സലം നായിഡു ആയി വേഷമിട്ടത്. മഞ്ജു ഭക്തവല്‍സലം നായിഡു എന്നു തന്നെയാണ് മോഹന്‍ ബാബുവിന്റെ യഥാര്‍ത്ഥ പേര്. അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വലിയൊരു അനുഭവം തന്നെയായിരുന്നു എന്നാണ് സൂര്യ പറയുന്നത്.

മകളും നടിയുമായ ലക്ഷ്മി മഞ്ജു ആണ് അച്ഛന്‍ മോഹന്റെ കാര്യം സുധ കൊങ്കരയോടു പറയുന്നത്. ചിത്രത്തിന്റെ കഥ കേട്ടതും അദ്ദേഹം അഭിനയിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു. അപര്‍ണ ബാലമുരളി, ഉര്‍വശി തുടങ്ങിയ താരങ്ങളുടെയും അഭിനയത്തെ പ്രശംസിച്ച് സിനിമാ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

അപര്‍ണ ബാലമുരളി “ബൊമ്മി” ആകാന്‍ എടുത്ത പരിശീലനങ്ങളുടെ വീഡിയോയും നേരത്തെ പുറത്തു വിട്ടിരുന്നു. ഏറെ മാസങ്ങളോളം നീണ്ട പരിശീലത്തിന് ഒടുവിലാണ് അഭിനേതാക്കള്‍ ചിത്രത്തില്‍ വേഷമിട്ടത്. ബഡ്ജറ് എയര്‍ ലൈനുകള്‍കള്‍ക്ക് ഇന്ത്യയില്‍ തുടക്കം കുറിച്ച ക്യാപ്റ്റന്‍ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതകഥയാണ് ചിത്രം പറഞ്ഞത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍