ഞാന്‍ സൂക്ഷിക്കുന്ന ഒരു വിലപിടിപ്പുള്ള ഷര്‍ട്ടുണ്ട്, ഇപ്പോഴും വലിയ വാല്യൂ കൊടുക്കുന്നുണ്ട്: മോഹന്‍ലാല്‍

മോഹന്‍ലാല്‍ വളരെ വിലപ്പിടിച്ചതായി സൂക്ഷിക്കുന്ന ഒരു ഷര്‍ട്ട് ഉണ്ട്. തന്റെ പ്രിയപ്പെട്ട ഷര്‍ട്ടിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ലീല ഹോട്ടല്‍സിന്റെ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ ഉണ്ടാക്കിയ ഷര്‍ട്ട് ആണ് തന്റെ പ്രിയപ്പെട്ട ഷര്‍ട്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

സ്‌കൂളിലും കോളേജിലുമൊക്ക പഠിക്കുന്ന സമയത്ത് ഒരുപാട് ഷര്‍ട്ടുകളൊന്നുമില്ല. വളരെ കുറച്ച് ഷര്‍ട്ടുകളെ അന്നുള്ളൂ. കാരണം അത്തരത്തിലാണ് കുടുംബത്തിന്റെ ബഡ്ജറ്റും കാര്യങ്ങളുമൊക്കെ. അന്നൊക്കെ ഒരു ഷര്‍ട്ട് തുന്നി കിട്ടുക എന്നു പറഞ്ഞാല്‍ വലിയ കാര്യമാണ്. അവിടെ പോയി കാത്തിരിക്കണം.

ബുധനാഴ്ച തരാന്ന് പറഞ്ഞാല്‍ ചിലപ്പോള്‍ അന്ന് തരില്ല. അയാളുടെ കാല് പിടിക്കണം, അങ്ങനെയൊക്കെയാണ് ഒരു ഷര്‍ട്ട് കിട്ടുക. അതുകൊണ്ട് തന്നെ അതിനൊക്കെ വലിയ വാല്യൂ ഉണ്ട്. പഴയ ഷര്‍ട്ടുകള്‍ക്ക് ഞാന്‍ ഇപ്പോഴും വലിയ വാല്യൂ കൊടുക്കുന്നുണ്ട്.

ഞാന്‍ വളരെ വിലപ്പിടിപ്പിച്ചതായി സൂക്ഷിക്കുന്നൊരു ഷര്‍ട്ടുണ്ട്. ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍, അദ്ദേഹമാണ് ലീല ഹോട്ടല്‍സിന്റെയൊക്കെ ഉടമ. ലീല എന്ന വലിയ ബ്രാന്‍ഡ് ഉണ്ടാക്കിയതും അദ്ദേഹമാണ്. എനിക്ക് അദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹമാണ് ലീല എന്ന വലിയ ബ്രാന്‍ഡ് ഉണ്ടാക്കിയത്.

അദ്ദേഹം എപ്പോഴും രസമുള്ള ഷര്‍ട്ടുകളായിരുന്നു ധരിച്ചിരുന്നത്. ലോസ് ഏഞ്ചല്‍സിലുള്ള ഒരാളാണ് അദ്ദേഹത്തിന് ഷര്‍ട്ടുകള്‍ തയ്ച്ചു കൊണ്ടിരുന്നത്. എന്നോട് എപ്പോഴും പറയും ലാല്‍ എന്റെ കൂടെ വരണം, നമുക്ക് കുറച്ച് ഷര്‍ട്ടുകള്‍ തയ്പ്പിച്ചെടുക്കാം എന്നൊക്കെ.

അദ്ദേഹം മരിക്കുന്നതിന് മുമ്പ് ഞാന്‍ കാണാന്‍ പോയിരുന്നു. അന്ന് ഞാന്‍ പറഞ്ഞു, ‘അങ്കിളേ, എനിക്ക് അങ്കിളിന്റെ ഒരു ഷര്‍ട്ട് തരണം’ എന്ന്. അദ്ദേഹം അന്ന് തന്നെ ആ ഷര്‍ട്ട് എനിക്കേറെ വിലപ്പിടിച്ചതാണ്. ഞാനിപ്പോഴും അതു സൂക്ഷിക്കുന്നു എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

Latest Stories

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ