സുചിത്രയുടെ ആ വാക്കുകള്‍, അതെന്നെ വല്ലാതെ വേദനിപ്പിച്ചു: മോഹന്‍ലാല്‍

ജീവിതത്തില്‍ തന്നെ വേദനിപ്പിച്ച ഒരു അബദ്ധത്തെക്കുറിച്ച് മനസ്സുതുറന്ന് മോഹന്‍ലാല്‍. ഒരിക്കല്‍ കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയില്‍ അതിഥി ആയി എത്തിയപ്പോളാണ് അദ്ദേഹം തനിക്കുണ്ടായ അബദ്ധത്തെക്കുറിച്ച് പറഞ്ഞത്. ഞാന്‍ അത് മറക്കാറുണ്ട്. എന്നാല്‍ ഇനി ഒരിക്കലും മറക്കില്ല. ഞാന്‍ അങ്ങനെ എല്ലാം ഓര്‍ത്തു വെച്ച് പ്ലാന്‍ഡ് ആയിട്ട് പോകുന്നയാളല്ല.

‘ഏപ്രില്‍ 28 ആണ് എന്റെ വെഡിങ്. ആ ദിവസം ഞാന്‍ മറന്നു പോയി. ഞാന്‍ അന്ന് ദുബായിക്ക് പോവുകയായിരുന്നു. അപ്പോള്‍ എന്റെ ഭാര്യ എന്റെ കൂടെ കാറില്‍ എന്നെ എയര്‍പോര്‍ട്ടില്‍ ആക്കാന്‍ വന്നതാണ്. എന്നെ ആക്കി, അത് കഴിഞ്ഞ് ഞങ്ങള്‍ യാത്ര പറഞ്ഞു പിരിഞ്ഞു. അങ്ങനെ ഞാന്‍ എയര്‍പോട്ടിലെ ലോഞ്ചില്‍ ഇരിക്കുന്ന സമയത്ത് എനിക്ക് ഒരു ഫോണ്‍ വന്നു. ഫോണില്‍ സുചിത്ര .

എന്നോട് പറഞ്ഞു, ആ ബാഗില്‍ ഞാന്‍ ഒരു കാര്യം വെച്ചിട്ടുണ്ട്. ഒന്ന് നോക്കണം എന്ന്. ഞാന്‍ എന്താണെന്ന് ചോദിച്ചു. അല്ല അത് നോക്കൂന്ന് പറഞ്ഞു. ഞാന്‍ എന്റെ കയ്യില്‍ ഉള്ള ബാഗ് തുറന്ന് നോക്കിയപ്പോള്‍ അതില്‍ ഒരു പ്രേസേന്റ് ഉണ്ടായിരുന്നു. ഒരു മോതിരം ആയിരുന്നു. ഞാന്‍ ആ മോതിരം എടുത്ത് നോക്കിയപ്പോള്‍ അതിന്റെ കൂടെ ഒരു കുറിപ്പും ഉണ്ടായിരുന്നു. ‘ഈ ദിവസം എങ്കിലും മറക്കാതിരിക്കൂ, ഇന്ന് നമ്മുടെ വെഡിങ് ആനിവേഴ്സറി ആണ്’ എന്നായിരുന്നു അതില്‍,’

എനിക്ക് അത് വളരെ സങ്കടം തോന്നി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാത്ത ആളാണ് ഞാന്‍ എന്ന് എനിക്ക് അന്ന് തോന്നി. വളരെയധികം സങ്കടമായി. കാരണം ഈ ദിവസമെങ്കിലും മറക്കാതെയിരിക്കൂ എന്ന് പറഞ്ഞപ്പോള്‍ അത് വേദനിപ്പിച്ചു. വലിയ കാര്യങ്ങളേക്കാളും പലപ്പോഴും പ്രസക്തമാകുന്നത് ചിലപ്പോള്‍ ചെറിയ കാര്യങ്ങളായിരിക്കും,’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍