ലാലേട്ടന്റെ എയര്‍പോര്‍ട്ട് ലുക്ക്; വൈറലായി ചിത്രങ്ങള്‍

ഒടിയനില്‍ മോഹന്‍ലാലിന്റെ മെയ്ക്ക്ഓവര്‍ ചിത്രങ്ങള്‍ പുറത്തു വന്നതിന് ശേഷം സോഷ്യല്‍ മീഡിയ ആവേശത്തിലാണ്. ഒടിയന്റെ റിലീസ് ഡെയ്റ്റിനായാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഒടിയന്‍ മാണിക്യം പുലിമുരുകനെക്കാള്‍ വലിയ ഹിറ്റാകുമെന്നാണ് പൊതുവേയുള്ള സംസാരം.

ഒടിയന്‍ മേക്കോവര്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീരുന്നതിന് മുന്‍പ് അടുത്ത ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഒടിയന്‍ ലുക്കില്‍ ചുള്ളനായി എയര്‍പോര്‍ട്ടിലൂടെ നടന്നു നീങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

ബോളിവുഡ് താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് എപ്പോഴും പാപ്പരാസികള്‍ ചര്‍ച്ചയാക്കാറുള്ളതാണ്. ഇത്തരത്തില്‍ മോഹന്‍ലാലിന്റെ എയര്‍പോര്‍ട്ട് ലുക്ക് ആദ്യമായാണ് ഇത്രയും ഹൈപ്പുണ്ടാക്കുന്നത്.

ഒടിയനായി ശരീരഭാരം 18 കിലോയോളം മോഹന്‍ലാല്‍ കുറച്ചിരുന്നു. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് ഒടിയന്‍ മേക്കോവര്‍ എന്നാണ് വിവരം. ഇതിനായി മോഹന്‍ലാല്‍ കഠിനാധ്വാനം ചെയ്തുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.