'വിയര്‍പ്പില്‍ കുതിര്‍ന്ന ഡ്യൂപ്പിന്റെ വസ്‍ത്രവും മോഹൻലാല്‍ ധരിച്ചിരുന്നു'; മനുഷ്യസ്‍നേഹിയായ അയാളെ ഞാൻ അന്ന് തിരിച്ചറിഞ്ഞു: ആലപ്പി അഷ്റഫ്

സിനിമകളുടെ വ്യത്യസ്‌ത മേഖലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് സംവിധായകന്‍ ആലപ്പി അഷ്റഫ്. പത്തോളം സിനിമകൾ സംവിധാനം ചെയ്‌ത ആലപ്പി അഷ്റഫ് നിർമാതാവായും തിരക്കഥാകൃത്തായും നടനായും ഡബ്ബിങ് ആർട്ടിസ്റ്റായും സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ താൻ ഭാഗമായ സിനിമകളുടെ വിശേഷങ്ങള്‍ ആലപ്പി അഷ്റഫ് പങ്കുവയ്ക്കാറുണ്ട്. കുറച്ച് കാലം മുമ്പ് തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് സിിനമയിലെ പല പിന്നണിക്കഥകളും ഫ്ളാഷ് ബാക്കുകളും ആലപ്പി അഷ്‌റഫ് പങ്കുവെയ്ക്കാറുള്ളത്.

ഒരു മാടപ്രാവിന്റെ കഥ എന്ന സിനിമയുടെ വിശേഷമാണ് പുതുതായി ചര്‍ച്ചയായി മാറിയിരിക്കുന്നത്. പ്രേം നസീറും മമ്മൂട്ടിയും പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ആലപ്പി അഷ്റഫ് ആദ്യമായി സംവിധായകനായ ചിത്രമാണ് ഒരു മാടപ്രാവിന്റെ കഥ. ആ ചിത്രത്തിൽ ഒരു കഥാപാത്രമായിരുന്നു മോഹൻലാൽ എന്നും എന്നാൽ പിന്നീട് ഒഴിവാക്കുകയായിരുന്നുവെന്നും ആലപ്പി അഷ്റഫ് പറയുന്നു.

അന്ന് ഷൂട്ട് ചെയ്ത മോഹന്‍ലാലിന്റെ സംഘട്ടന രംഗവുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് ആലപ്പി അഷ്‌റഫ് യുട്യൂബ് ചാനലിലൂടെ വിവരിക്കുന്നത്. ‘പ്രേം നസീർ നായകനായ ഒരു മാടപ്രാവിൻ്റെ കഥയിൽ മോഹൻലാൽ അഭിനയിച്ചിരുന്നു. എന്നാൽ മോഹൻലാൽ ആ സിനിമയിലില്ല. മമ്മൂട്ടിയും അഭിനയിച്ചിരുന്നു. എന്നാൽ മമ്മൂട്ടിയുടെ ശബ്‌ദമല്ല ആ ചിത്രത്തിലുള്ളത്. ഒരു വടക്കൻ വീരഗാഥ ഉൾപ്പെടെയുള്ള സിനിമകളുടെ ഭാഗമായ മേക്കപ്പ് മാൻ ബാലകൃഷ്ണൻ എന്ന വ്യക്തിയാണ് ആ സിനിമയിൽ എൻ്റെ സഹായിയായി നിന്നത്’ – ആലപ്പി അഷ്റഫ് വാക്കുകൾ

അതേസമയം അന്നത്തെ മമ്മൂട്ടിയുടെയടക്കം പ്രതിഫലവും സംവിധായകൻ വെളിപ്പെടുത്തുന്നുണ്ട്. നസീര്‍ സാറിനെ നായകനായി തീരുമാനിച്ചു. ഒരു ലക്ഷമായിരുന്നു അദ്ദേഹത്തിന് പ്രതിഫലം. നായികയായി സീമയെയാണ് സിനിമയില്‍ തീരുമാനിച്ചിരുന്നത്. 35000 രൂപയായിരുന്നു നായികയ്ക്ക് പ്രതിഫലം. 25000 രൂപയായിരുന്നു മമ്മൂട്ടിയുടെ പ്രതിഫലം. മോഹൻലാലാകട്ടേ, അണ്ണാ താൻ എന്തായാലും വരാം എന്ന് വാക്ക് നല്‍കുകയുമായിരുന്നു.

മോഹൻലാലിന്റെയും നസീറിന്റെയും രംഗങ്ങള്‍ അന്ന് സിനിമക്കായി ചിത്രീകരിച്ചിരുന്നു. രണ്ടു പേര്‍ക്കും ഡ്യൂപ്പ് ഉണ്ടായിരുന്നു. എന്നാല്‍ മോഹൻലാലിന്റെ ഡ്യൂപ്പിനുള്ള കോസ്റ്റ്യൂം സിനിമയുടെ ഡിസൈനര്‍ തയ്യാറാക്കിയിരുന്നില്ല. സാരമില്ല എന്ന് പറയുകയായിരുന്നു മോഹൻലാല്‍. തന്റെ ഷര്‍ട്ട് തന്നെ ആ ഡ്യൂപ്പിനും നല്‍കാൻ നിര്‍ദ്ദേശിച്ചു. അങ്ങനെ സ്റ്റണ്ട് രംഗം ചിത്രീകരിച്ചു. വിയര്‍പ്പില്‍ കുതിര്‍ന്നിരുന്നു ഡ്യൂപ്പിന്റെ വസ്‍ത്രം. ആ ഷര്‍ട്ട് താൻ ഇട്ടോളാമെന്ന് പറയുകയായിരുന്നു മോഹൻലാല്‍.

അതൊന്നും ഇടല്ലേ, കുഴപ്പമാകുമെന്ന് ഒരാള്‍ പറയുന്നും ഉണ്ടായിരുന്നു. അയാളും നമ്മളെ പോലെ മനുഷ്യനല്ലേയെന്നും പറയുകയായിരുന്നു മോഹൻലാല്‍. മനുഷ്യസ്‍നേഹിയായ മോഹൻലാലിനെ താൻ തിരിച്ചറിഞ്ഞു. അങ്ങനെ ആ രംഗം ചിത്രീകരിച്ചു. പക്ഷേ മറ്റ് രംഗങ്ങള്‍ എടുക്കാൻ താരത്തിന് സമയമില്ലായിരുന്നു. ഗത്യന്തരമില്ലാതെ മോഹൻലാലിന്റെ കഥാപാത്രത്തെ ഒഴിവാക്കി. മോഹൻലാലിന്റെ അനുമതിയോടെയായിരുന്നു കഥാപാത്രത്തെ ഒഴിവാക്കിയതെന്നും ആലപ്പി അഷ്‍റഫ് പറയുന്നു.

Latest Stories

'ഇനി പോരാട്ടത്തിന്‍റെ ദിനങ്ങൾ'; സ്കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ഓപ്പറേഷന്‍ ശുഭയാത്ര: വിദേശ തൊഴില്‍ തട്ടിപ്പ് തടയാന്‍ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍

"എനിക്ക് ഹാർട്ട് അറ്റാക്ക് തന്ന ഏക ഇന്ത്യൻ താരം അവനാണ്, ശെരിക്കും ഞങ്ങൾ ഭയപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് ന്യുസിലാൻഡ് ക്യാപ്റ്റൻ

മുഡ ഭൂമിയിടപാട് കേസില്‍ സിദ്ധരാമയ്യ വീണ്ടും കുരുക്കില്‍; ചോദ്യംചെയ്യലിന് ഹാജരാകാന്‍ ലോകായുക്തയുടെ നോട്ടീസ്; കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം തുലാസില്‍

ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിക്കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പുതിയ ചിന്തയുമായി വന്നാല്‍ സ്വീകരിക്കും; സന്ദീപ് വാര്യരെ സ്വാഗതം ചെയ്ത് ബിനോയ് വിശ്വം

ഫഹദിനും നസ്രിയയ്ക്കും വേണ്ടി നെഞ്ചുംവിരിച്ച് മലയാളത്തിന്റെ പ്രിയ താരം; അഡ്വ കൃഷ്ണരാജ് കണ്ടം വഴി ഓടിയെന്ന് സോഷ്യല്‍ മീഡിയ

"ആർക്കും അറിയാത്ത ഒരു രോഗം എനിക്കുണ്ട്, അതിന് ചികിത്സയില്ല": എമിലിയാനോ മാർട്ടിനെസ്സ്

മഞ്ജു വാര്യര്‍ നിലപാട് വ്യക്തമാക്കിയില്ല; സംവിധായകനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം; തോമസ് കെ തോമസിന്റെ മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം