കണ്‍കണ്ടതെല്ലാം നിജം.. ദുബായില്‍ നിന്ന് ലാലും ഇച്ചാക്കയും; വൈറല്‍ ഫാമിലി ക്ലിക്ക്

തിയേറ്ററില്‍ ആരവം സൃഷ്ടിക്കുകയാണ് ‘മലൈകോട്ടൈ വാലിബന്‍’, സോഷ്യല്‍ ട്രെന്‍ഡിംഗും. ഇതിനിടെ എത്തിയ മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന്റെ പോസ്റ്ററും ചര്‍ച്ചകളില്‍ നിറയുകയാണ്. മോഹന്‍ലാലും മമ്മൂട്ടിയും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ ഇരുവരും ഒന്നിച്ചെത്തിയ പുതിയ ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്.

മലയാള സിനിമയിലെ ബിഗ് എമ്മുകളുടെ ഫാമിലി വൈറല്‍ ക്ലിക്ക് ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുമ്പോഴുള്ള ചിത്രങ്ങളും വീഡിയോകളും എന്നും വൈറലാകാറുണ്ട്. കുടുംബത്തോടൊപ്പമുള്ള മമ്മൂക്കയുടെയും ലാലേട്ടന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബറിടം ഭരിക്കുന്നത്.

May be an image of 3 people and beard

മോഹന്‍ലാലും ഭാര്യ സുചിത്രയും മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കോഫി ഷോപ്പിലിരിക്കുന്ന ചിത്രമാണ് ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ഇരുതാരങ്ങളുടെയും സുഹൃത്തായ സനില്‍ കുമാറാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. താരങ്ങളുടെ ഫാന്‍സ് ഗ്രൂപ്പ് ഈ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം, എല്‍ജെപി-മോഹന്‍ലാല്‍ കോമ്പോയില്‍ എത്തിയ മലൈകോട്ടൈ വാലിബന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സ്ലോ പേസില്‍ മുന്നോട്ട് പോകുന്ന ചിത്രം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ലിജോയുടെ ഫ്രെയ്മുകളും മോഹന്‍ലാലിന്റെ അഭിനയവും പ്രശംസിക്കപ്പെടുമ്പോള്‍ സിനിമ ലാഗ് അടിപ്പിക്കുന്നുവെന്ന പ്രതികരണങ്ങളും ഉയരുന്നുണ്ട്.

Latest Stories

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം

CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ബൈക്ക് അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്