സാഹസിക യാത്രകള്‍ക്ക് ഇടവേള, ഇനി അച്ഛനൊപ്പം പാചക പരീക്ഷണങ്ങള്‍! വൈറലാകുന്നു

സാഹസിക യാത്രകള്‍ക്ക് ഇടവേള കൊടുത്ത് വീട്ടിലേക്ക് തിരിച്ചു വന്ന് പ്രണവ് മോഹന്‍ലാല്‍. അച്ഛന്‍ മോഹന്‍ലാലിനൊപ്പം പാചക പരീക്ഷണത്തില്‍ ഒപ്പം കൂടുന്ന പ്രണവിന്റെ ഫോട്ടോകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പാചകം ചെയ്യുന്ന ചിത്രവും ഭക്ഷണം കഴിക്കാനിരിക്കുന്ന ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്.

‘ഹൃദയം’ ലുക്ക് മാറ്റി മുടി പറ്റെ വെട്ടിയുള്ള ഹെയര്‍ സ്റ്റൈലിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിനിമാ തിരക്കുകളില്‍ നിന്ന് മാറി പ്രണവ് കുറച്ചു നാളുകളായി യാത്രയിലായിരുന്നു. പ്രണവ് യൂറോപ്യന്‍ യാത്രയിലാണ് എന്ന് അടുത്തിടെ വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

ആളിപ്പോളൊരു തീര്‍ഥ യാത്രയിലാണ്, യൂറോപ്പിലാണ്. 800 മൈല്‍സ് കാല്‍നടയായൊക്കെ യാത്ര ചെയ്യുകയാണ് എന്നായിരുന്നു പ്രണവിന്റെ യുറോപ്യന്‍ പര്യടനത്തെ കുറിച്ച് വിനീത് ശ്രീനിവാസന്‍ പറഞ്ഞിരുന്നത്. ഹൃദയം സിനിമ ഹിറ്റായതിന് പിന്നാലെ പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്.

മരത്തിലും പാറയിലുമൊക്കെ വലിഞ്ഞ് കയറുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രണവ് പങ്കുവച്ചിരുന്നു. സാഹസിക യാത്രകള്‍ക്ക് ശേഷമാണ് പ്രണവ് കുടുംബത്തിനൊപ്പം എത്തിയിരിക്കുന്നത്. അതേസമയം, സിനിമാ തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘എലോണ്‍’ ആണ് മോഹന്‍ലാലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജീത്തു ജോസഫിനൊപ്പം ‘റാം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം ഇപ്പോള്‍. മോഹന്‍ലാലിന്റെ തന്നെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ബറോസ്’ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.

Latest Stories

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു