'ബറോസ്' വരുന്നു, പ്രഖ്യാപിച്ച് മോഹന്‍ലാല്‍; പുത്തന്‍ അപ്‌ഡേറ്റ് എത്തി!

മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമായതിനാല്‍ തന്നെ ഏറെ പ്രതീക്ഷയോടെ സിനിമാലോകം കാത്തിരിക്കുന്ന ചിത്രമാണ് ‘ബറോസ്’. 2019ല്‍ ആയിരുന്നു ‘ബറോസ്: ഗാഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ സിനിമ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും ചില ഫോട്ടോകള്‍ പ്രചരിച്ചതല്ലാതെ സിനിമയെ കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് പിന്നാലെ ചിത്രത്തിന്റെ പുതിയൊരു അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍. നാളെ വൈകിട്ട് 5 മണിക്ക് ചിത്രത്തിന്റെ ഒരു പ്രധാനപ്പെട്ട അപ്‌ഡേറ്റ് എത്തുമെന്നാണ് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലറോ, ടീസറോ, റിലീസ് തീയതിയോ നാളെ പുറത്തുവിട്ടേക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബറോസും ‘മലൈകോട്ടൈ വാലിബന്‍’ ചിത്രവും തിയേറ്ററില്‍ ക്ലാഷ് റിലീസ് ആയി എത്തുമെന്ന വാര്‍ത്തകളും നേരത്തെ എത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളില്‍ പലതും വിദേശത്താണ് നടക്കുന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു.

ബറോസിന് പാശ്ചാത്തല സംഗീതം ഒരുക്കിയത് ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ബറോസ് എന്ന കേന്ദ്ര കഥാപാത്രമായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്.

Latest Stories

IPL 2025: ഡാ പിള്ളേരെ, നിന്റെയൊക്കെ കളിയാക്കൽ നിർത്തിക്കോ, എതിരാളികളെ ഭയപ്പെടുത്തുന്ന ഒരു ബ്രഹ്മാസ്ത്രം ആ ടീമിലുണ്ട്: ആകാശ് ചോപ്ര

'നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുന്നു, ആര്‍എസ്എസ് ആസ്ഥാനത്ത് പോയത് വിരമിക്കല്‍ അറിയിക്കാൻ'; സഞ്ജയ് റാവുത്ത്

ആളിക്കത്തുന്ന വിവാദം, ബോക്‌സ് ഓഫീസില്‍ തീ, 'എമ്പുരാന്‍' ഗ്ലോബല്‍ തലത്തില്‍ മൂന്നാമത്; കുതിപ്പ് 200 കോടിയിലേക്ക്

IPL 2025: ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന് പറഞ്ഞത് പോലെയാണ് ധോണിയുടെ ഫിനിഷിങ്, പഴയത് പോലെ..; പരിഹാസവുമായി വിരേന്ദർ സെവാഗ്

സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സല്‍, മല്ലിക സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണം: ബി ഗോപാലകൃഷ്ണന്‍

റൊണാൾഡോ ഒരിക്കലും മെസിയെക്കാൾ കേമനല്ല, 20 വർഷമായി അവൻ ചെയുന്നത് നിങ്ങൾ നോക്കു: ജാവിയർ മഷെറാനോ

IPL 2025: ആ ദിവസം ഞാൻ തീരുമാനിച്ചു ധോണിയുമായി അന്ന് മാത്രമേ സംസാരിക്കു എന്ന്, വലതുവശത്തും ഇടതുവശത്തും 10 ...; സഞ്ജു സാംസന്റെ വീഡിയോ വൈറൽ

എന്റെ കുഞ്ഞ് കൈമടക്ക് വാങ്ങിയിട്ടില്ല, മമ്മൂട്ടി മെസേജ് അയച്ച് ആശ്വസിപ്പിച്ചു.. മോഹന്‍ലാല്‍ പോസ്റ്റിട്ടാല്‍ ഷെയര്‍ ചെയ്യേണ്ടത് മര്യാദയാണ്: മല്ലിക സുകുമാരന്‍

'ഇനി സർക്കാർ ഞങ്ങളുടെ തല വെട്ടിമാറ്റട്ടെ'; സമരത്തിന്റെ അമ്പതാം ദിനം മുടി മുറിച്ചും തലമുണ്ഡനം ചെയ്തും ആശമാരുടെ പ്രതിഷേധം

IPL 2025: ഏറ്റവും മോശം ടീം നിങ്ങൾ തന്നെയാടാ മക്കളെ, ബുദ്ധി ഉള്ള ഒരെണ്ണം പോലും തലപ്പത്ത് ഇല്ലെ; കുറ്റപ്പെടുത്തലുമായി ആകാശ് ചോപ്ര