Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

പുലിമുരുകനു ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്നു; ചിത്രം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് അരുണ്‍ ഗോപി

, 2:19 pm

പുലിമുരുകന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും വീണ്ടും ഒന്നിക്കുന്നു. അരുണ്‍ ഗോപിയാകും ചിത്രം സംവിധാനം ചെയ്യുക. ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ചിത്രത്തിന്റെ കഥ പൂര്‍ത്തിയായതായും ഒരഭിമുഖത്തില്‍ അരുണ്‍ ഗോപി പറഞ്ഞു. അരുണ്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും.

ഈ വര്‍ഷം നിരവധി ചിത്രങ്ങളാണ് മോഹന്‍ലാലിന്റേതായി ഒരുങ്ങുന്നത്. പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, സൂര്യയ്ക്കൊപ്പമുള്ള തമിഴ് ചിത്രം കാപ്പാന്‍, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ബിഗ് ബ്രദര്‍, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയവയാണ് മോഹന്‍ലാലിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇതില്‍ ലൂസിഫര്‍ മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തും. മരക്കാറിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പ്രണവിനെ നായനാക്കി ഒരുക്കുന്ന ഇരുപത്തിയൊന്നാം നുറ്റാണ്ടാണ് അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം. ഇതിന്റെ നിര്‍മ്മാണവും ടോമിച്ചന്‍ മുളകുപാടമാണ്. പുലിമുരുകനിലും ഒടിയനിലും മോഹന്‍ലാലിന്റെ വിസ്മയകരമായ സംഘട്ടന രംഗങ്ങളുടെ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിനും സംഘട്ടനമൊരുക്കുന്നത്. വമ്പന്‍ സംഘട്ടന രംഗങ്ങള്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രണവ് മോഹന്‍ലാലിന്റെ സര്‍ഫിങ് രംഗങ്ങള്‍ക്ക് ഒപ്പം ഒരു ട്രെയിന്‍ ഫൈറ്റും ഈ ചിത്രത്തിന്റെ പ്രത്യേകത ആണ്.

മനോജ് കെ ജയന്‍, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ജി സുരേഷ് കുമാര്‍ എന്നിവരും ഈ ചിത്രത്തില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ആക്ഷന് ഒപ്പം റൊമാന്സിനും ചിത്രത്തില്‍ പ്രാധാന്യം ഉണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ക്യാമറ അഭിനന്ദ് രാമാനുജനും സംഗീത സംവിധാനം ഗോപിസുന്ദറുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

Advertisement