കൊച്ചിമെട്രോയെയും മെട്രോമാന്‍ ശ്രീധരനെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ നായകന്‍ മോഹന്‍ലാല്‍ . മെട്രോയ്ക്കായി വീടും സ്ഥലവും നഷ്ടമാകുന്ന യുവതിയുടെ കഥ പറയുന്ന അറബിക്കടലിന്റെ റാണി -ദി മെട്രോ വുമണ്‍ എന്ന ചിത്രത്തില്‍ മെട്രോമാന്‍ ശ്രീധരനായാണ് മോഹന്‍ലാല്‍ എത്തുന്നത്.
റിമ കല്ലിങ്കലാണ് ചിത്രത്തിലെ നായിക . എറണാകുളത്തെ ഒരു തുണിക്കടയില്‍ ജോലിചെയ്യുന്ന തൃപ്പൂണിത്തുറക്കാരിയായ ലതിക എന്ന യുവതിയായാണ് റീമ എത്തുന്നത്. എം പദ്മകുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവും എംയു പ്രവീണും ചേര്‍ന്നാണ്.
അതേസമയം സജു തോമസിന്റെ രചനയില്‍ ബോളിവുഡ് സംവിധായകന്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയുടെ തിരക്കിലാണ് മോഹന്‍ലാല്‍. മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുകയാണ്. ഒടിയന്‍, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അറബിക്കടലിന്റെ റാണി എത്തുക.