വര്‍ഷത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബിട്ട ലാലേട്ടന്‍..; കടുത്ത നിരാശ, 'ബറോസ്' പ്രേക്ഷക പ്രതികരണം

‘ബറോസ്’ നിരാശപ്പെടുത്തുന്നതെന്ന് പ്രേക്ഷകര്‍. കുട്ടികള്‍ക്ക് കണ്ടിരിക്കാന്‍ പറ്റുന്ന ഒരു ശരാശരി ചിത്രം മാത്രമാണ് ബറോസ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അഭിപ്രായങ്ങള്‍. സിനിമയുടെ പിന്നില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ എന്നത് ശരിയാണ്, ടെക്‌നിക്കലി അത് വ്യക്തവുമാണ്, എന്നാല്‍ അതുകൊണ്ട് മാത്രം സിനിമ നന്നാവില്ലല്ലോ, കുട്ടികള്‍ക്ക് പോലും ഇഷ്ടമാവില്ല എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

”ജനുവരി 25നും ഡിസംബര്‍ 25നും കൊല്ലത്തിന്റെ തുടക്കത്തിലും അവസാനത്തിലും ആറ്റം ബോംബ് ഇട്ട അപൂര്‍വ്വ റെക്കോര്‍ഡ്” എന്നാണ് മലൈകോട്ടെ വാലിബന്‍, ബറോസ് എന്നീ സിനിമകളുടെ ചിത്രം വച്ച് ഒരു പ്രേക്ഷകന്‍ കുറിച്ചത്. ”ബറോസ് കുട്ടികള്‍ക്ക് കണ്ടിരിക്കാവുന്ന ശരാശരി 3ഡി ചിത്രമാണ്. പതിയെ നീങ്ങുന്ന ചിത്രം ഒരു പഴംങ്കഥ പോലെ കണ്ടിരിക്കാന്‍ സാധിച്ചാല്‍ ഇഷ്ടമാകും…” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.

”എവിടെയൊക്കെയോ ഒരു നാടകം കാണുന്ന ഫീലായിരുന്നു. ഇങ്ങനെ തോന്നാന്‍ പ്രധാന കാരണം സംഭാഷണങ്ങളും മോഹന്‍ലാല്‍ ഒഴികെയുള്ളവരുടെ മോശം പ്രകടനങ്ങളുമാണ്. അതോടൊപ്പം തന്നെ ഇഴഞ്ഞു നീങ്ങുന്ന കഥയും… നല്ല ഗാനങ്ങളും കാസ്റ്റിംഗും ഡയലോഗുകളും ഉണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഭേദപ്പെട്ട അനുഭവം ആയെനേ. ഒരു വൗ മൊമന്റ് പോലും ഇത്രയും ബജറ്റ് ഉള്ള സിനിമയില്‍ കുട്ടികള്‍ തോന്നുമോ എന്ന് സംശയമാണ്..” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം.

”സഹിക്കാന്‍ വയ്യാരുന്നു… നല്ലൊരു ക്രിസ്മസും ആയിക്കൊണ്ട്, ശരിക്കും പറഞ്ഞാല്‍ ടോര്‍ച്ചറിങ് ആയിരുന്നു.. ഒന്ന് കഴിഞ്ഞ് കിട്ടാന്‍ വേണ്ടി എന്തോരം ആഗ്രഹിച്ചു.. പിന്നെ ലാലേട്ടന്റെ ആഗ്രഹം അദ്ദേഹം സാധിച്ചു എന്നതില്‍ സന്തോഷം ഉണ്ട്” എന്നാണ് മറ്റൊരു അഭിപ്രായം. അതേസമയം, നെഗറ്റീവ് പ്രതികരണങ്ങള്‍ക്കൊപ്പം നല്ല അഭിപ്രായങ്ങളും എത്തുന്നുണ്ട്. മലയാളത്തില്‍ കണ്ടതില്‍ സാങ്കേതികമായി ഏറ്റവും മികച്ച 3ഡി സിനിമയാണ് എന്നും ചിലര്‍ പറയുന്നുണ്ട്.

ഫാന്റസി ജോണറില്‍ ഒരുക്കിയ ബറോസ് എന്ന ഭൂതമായാണ് ലീഡ് റോളില്‍ മോഹന്‍ലാല്‍ സിനിമയില്‍ വേഷമിടുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ, മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം, സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി, ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി

ഇത് തല ഇല്ലെടാ, തല എടുക്കുറവന്‍..; ബുംമ്ര എന്തുകൊണ്ട് ഒരു ചാമ്പ്യന്‍ ബോളര്‍ ആണെന്ന് ലോകത്തിനേ അറിയിക്കുന്ന മറ്റൊരു ഡിസ്‌പ്ലേ

മേശവലിപ്പില്‍ സ്വന്തം മരണവാര്‍ത്ത, മമ്മൂട്ടിയുടെ ഭാവങ്ങളിലൂടെ കടന്നുപോയത് എംടിയുടെ ജീവിതം; മരണം മലയാളത്തിന് തിരികെ നല്‍കിയ എഴുത്തുകാരന്‍; മദ്യപാനത്തിന്റെ നാളുകള്‍

മെൽബണിൽ സ്പിൻ മാന്ത്രികന് ആദരവ്; ബോക്സിംഗ് ഡേയിൽ കാണികളെ വിസ്മയിപ്പിച്ച ഹൃദയസ്പർശിയായ നിമിഷം