മോഹന്‍ലാല്‍ ഇല്ലെങ്കില്‍ ആരാകും ബിഗ് ബോസ് അവതാരകന്‍; റിപ്പോര്‍ട്ട്

ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണ്‍ അണിയറയിലൊരുങ്ങുകയാണ്. മാര്‍ച്ച് മുതല്‍ ഷോ സംപ്രേഷണം ചെയ്ത് തുടങ്ങുമെന്നാണ് വിവരം. ഇതിനോടനുബന്ധിച്ച് മത്സരാര്‍ഥികളെ കുറിച്ചുള്ള പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുകയാണ്.

ഇത്തവണ മോഹന്‍ലാല്‍ തന്നെ അവതാരകനാവുമോ എന്ന ചോദ്യം മുന്‍പ് ഉയര്‍ന്ന് വന്നിരുന്നു. മോഹന്‍ലാല്‍ അല്ലെങ്കില്‍ ആരായിരിക്കും അവതാരകനെന്ന ചോദ്യത്തിന് രസകരമായൊരു ഉത്തരം ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. ഇടൈംസ് നടത്തിയ ഒരു പോളിലൂടെ ബിഗ് ബോസ് അവതാരകനാവാന്‍ ഏറ്റവും അനുയോജ്യനായ നടനെ കണ്ടെത്തിയിരിക്കുകയാണ്.

മോഹന്‍ലാലിന് പകരം ആ റോളിലേക്ക് എത്താന്‍ ഏറ്റവും മികച്ചത് ആരായിരിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സോഷ്യല്‍ മീഡിയയിലൂടെ തുടങ്ങിയത്. ലിസ്റ്റില്‍ മമ്മൂട്ടി, പൃഥ്വിരാജ് സുരേഷ് ഗോപി, മുകേഷ് എന്നിങ്ങനെ നാല് താരങ്ങളുടെ പേരുകളാണ് ഉണ്ടായിരുന്നത്. പോളില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കാണ്. 39 ശതമാനം പേരാണ് മമ്മൂട്ടിയ്ക്ക് വോട്ട് ചെയ്തത്. പൃഥ്വിരാജിന് 25 ശതമാനവും, സുരേഷ് ഗോപിയ്ക്ക് 22 ശതമാനവും മുകേഷിന് 14 ശതമാനവും വോട്ട് കിട്ടി.

ബിഗ് ബോസിലേക്ക് അവതരാകനായി പോകാനുള്ള അവസരം വന്നിട്ടും താനത് നിഷേധിച്ചതാണെന്ന് മമ്മൂട്ടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ‘കൊക്കോ കോളയുടെ പരസ്യം ചെയ്യാനായി കോടികളാണ് അവരെനിക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ അന്ന് താനത് ഉപേക്ഷിച്ചു. അതിനെക്കാള്‍ വലിയ കോടികളാണ് ബിഗ് ബോസ് ചെയ്യാന്‍ വേണ്ടി പറഞ്ഞത്.

അത്രയും വലിയ ഓഫറായിരുന്നു. പക്ഷേ അത് ഉപേക്ഷിക്കാന്‍ പ്രത്യേകിച്ച് തിയറി ഒന്നും വേണ്ട. എനിക്കത് ശരിയാവില്ലെന്ന് തോന്നിയത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത്. അവസാനം നമുക്കത് ശ്വാസം മുട്ടും എന്നുമാണ് ബിഗ് ബോസിനെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്.

Latest Stories

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍

ഡൽഹി പോളിങ്ങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, പെരുമാറ്റ ചട്ടം നിലവിൽ വന്നു

ആ കാര്യത്തിൽ പന്ത് സഞ്ജുവിന്റെ മുന്നിൽ തോൽക്കും, യാതൊരു സംശയവും ഇല്ല; വെളിപ്പെടുത്തി സഞ്ജയ് ബംഗാർ

സ്‌കൂളുകളിൽ സ്‌പോർട്‌സ് നിരോധനം: വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ

'അവര്‍ നമ്മളേക്കാള്‍ കൂടുതല്‍ വേദനിക്കുന്നു'; വിമര്‍ശകരുടെ കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ച് യുവരാജ് സിംഗ്