'അമ്മ' താത്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍; ഓണ്‍ലൈന്‍ വഴി യോഗം

‘അമ്മ’ സംഘടനയുടെ താത്കാലിക സമിതി യോഗം വിളിച്ച് മോഹന്‍ലാല്‍. രണ്ട് ദിവസത്തിനുള്ളിൽ യോഗം ചേരാനാണ് ധാരണ. ഓണ്‍ലൈന്‍ വഴിയാകും യോഗം ചേരുക. അതേസമയം താത്ക്കാലിക സമിതി യോഗം വിളിച്ചതായി നടന്‍ വിനു മോഹന്‍ അറിയിച്ചു. അമ്മയിലെ താരങ്ങളുടെ രാജിക്ക് പിന്നാലെ ഇത് ആദ്യമായാണ് താത്ക്കാലിക ഭരണ സമിതി യോഗം ചേരുന്നത്.

വിവാദങ്ങൾ കനക്കുമ്പോൾ നിലവിലെ ഭരണസമിതി പിരിച്ച് വിട്ട് മൂന്ന് മാസത്തിനുള്ളില്‍ ജനറല്‍ ബോഡി ചേര്‍ന്ന് പുതിയ ഭരണസമിതിയെ കണ്ടെത്തേണ്ടതുണ്ട്. ഇക്കാര്യങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചതെന്നാണ് സൂചന. അതേസമയം പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി ഈ യോഗത്തില്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചനയുമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ (അമ്മ) വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു. പിന്നാലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. താത്ക്കാലിക സമിതി തുടരുമെന്നാണ് അന്ന് അമ്മയിലെ അംഗങ്ങള്‍ അറിയിച്ചത്.

അതേസമയം വിവാദങ്ങൾക്ക് പിന്നാലെ നേരത്തെ മോഹൻലാൽ മറുപടിയുമായി എത്തിയിരുന്നു. താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്നു പറയുന്നതു സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു വെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

Latest Stories

ഓഹോ അപ്പോൾ അതാണ് കാരണം, രാഹുൽ മികച്ച പ്രകടനം നടത്തിയതിന് പിന്നിൽ ആ രണ്ട് വ്യക്തികൾ; വെളിപ്പെടുത്തി അഭിഷേക് നായർ

തന്നെ വേട്ടയാടാൻ വന്ന രണ്ട് വേട്ടക്കാരെ കൂട്ടിലടച്ച് സഞ്ജുവും കൂട്ടരും, അന്യായ ബുദ്ധിയെന്ന് ആരാധകർ; സംഭവം ഇങ്ങനെ

എന്തൊക്കെയാ ഈ മെഗാ താരലേലത്തിൽ നടക്കുന്നേ; വമ്പൻ നേട്ടങ്ങളുമായി താരങ്ങളും ടീമുകളും

ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ലായിരുന്നു; സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിമര്‍ശനവുമായി പിഎസ് ശ്രീധരന്‍ പിള്ള

സഞ്ജു പറഞ്ഞു, ഒരിക്കൽ കൂടി ടീമിൽ ആ താരത്തെ വേണമെന്ന്, ഞങ്ങൾ അത് സാധിച്ചു കൊടുത്തു; രാജസ്ഥാൻ റോയൽസ് വേറെ ലെവൽ

പാണക്കാട് തങ്ങള്‍ക്കെതിരെ നടത്തിയത് രാഷ്ട്രീയ വിമര്‍ശനമെന്ന് മുഖ്യമന്ത്രി

എല്ലാം വന്ന് കയറി വന്നവൻ്റെ ഐശ്വര്യം, ലേലത്തിൽ കസറി പഞ്ചാബ് ; പോണ്ടിംഗിൻ്റെ ബുദ്ധിയിൽ റാഞ്ചിയത് മിടുക്കന്മാര

"എംബാപ്പയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്, പക്ഷെ അവൻ തിരിച്ച് വരും; പിന്തുണയുമായി റയൽ മാഡ്രിഡ് പരിശീലകൻ

ബ്രേക്ക് കഴിഞ്ഞ് ചെന്നൈ വക ബിരിയാണി, ആരാധകർക്ക് ആവേശം നൽകി നടത്തിയത് തകർപ്പൻ നീക്കങ്ങൾ

ഞങ്ങൾക്ക് കളിക്കാരെ വേണ്ട, ട്രോഫി ലേലത്തിൽ തന്നാൽ മതി; ആർസിബി മാനേജ്‌മന്റ് എന്താണ് കാണിക്കുന്നതെന്ന് ആരാധകർ