Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ഒടിയന്റെ റിലീസിനും മുന്നേ ചിത്രത്തെ പറ്റി മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

, 2:41 pm

ഏറെ കാത്തിരിപ്പിനു ശേഷം വാനോളം പ്രതീക്ഷകള്‍ ഉയര്‍ത്തി തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്‍. എന്നാല്‍ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രം ഉയര്‍ന്നില്ലെന്ന പേരില്‍ ചിത്രത്തിനെതിരെ മോശം കമന്‍റുകളാണ് ഉയരുന്നത്.  മാസ് ചിത്രമെന്നതിനപ്പുറം നിലവാരമുള്ള ഒരു സാധാരണ ചിത്രമെന്ന നിലയില്‍ ചിത്രം മികച്ചു നില്‍ക്കുന്നു എന്നതാണ് ഏറെ തര്‍ക്കമില്ലാത്ത പ്രേക്ഷക നിലപാട്. ഇപ്പോളിതാ ഒടിയന്റെ റിലീസിനും മുന്നേ മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ച് പറയുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

‘ഒരു പാവം സിനിമയാണ് ഒടിയന്‍ അല്ലാതെ വലിയ മാജിക്ക് ഒന്നുമില്ല. സാധാരണ നാട്ടിന്‍ പുറത്ത് നടക്കുന്ന രസകരങ്ങളായ തമാശയും പ്രണയവും പകയും അത്രേയുള്ളു അല്ലാതെ ഭയങ്കര പേടിപ്പിക്കുന്ന സിനിമയൊന്നുമല്ല. ഒരുപാട് ഇമോഷന്‍സുള്ള ഇന്ററസ്റ്റിങ് കഥയാണ് ഒടിയന്റേത്. സിനിമ കാണു എന്നിട്ട് നമുക്ക് തീരുമാനിക്കാം. എല്ലാവരേയും പോലെ ഞാനും 14-ാം തിയതി ചിത്രം കാണാനായി കാത്തിരിക്കുകയാണ്’ എന്നാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നത്.

ഒടിയനെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന നെഗറ്റീവ് കമന്റുകളും റിവ്യുകളും ഒരു പ്ലാന്‍ഡ് അറ്റാക്കിന്റെ ഭാഗമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. ചിത്രത്തിന്റെ ആദ്യ ഷോയുടെ ക്ലൈമാക്‌സ് ആകുന്നതിന് മുമ്പ് അതിനെ കുറിച്ച് കമന്റുകള്‍ വന്നതും അതിന് തെളിവാണെന്ന് ശ്രീകുമാര്‍ പറയുന്നു. ഈ സാഹചര്യത്തിലും പ്രേക്ഷകര്‍ തിയേറ്ററിലേക്ക് ചിത്രം കാണാന്‍ നിരാശരാകാതെ എത്തും എന്നു തന്നെയാണ് അദ്ദേഹം പറയുന്നത്.

Advertisement