പിവിആറില്‍ ആദ്യ സ്‌ക്രീനിങ്, 'ബറോസ്' കണ്ട് മോഹന്‍ലാല്‍; റിലീസ് നീണ്ടു പോകില്ല, തീയതി പുറത്ത്

‘ബറോസ്’ സിനിമയുടെ ആദ്യ സ്‌ക്രീനിങ് കണ്ട് മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും. മോഹന്‍ലാലിനൊപ്പം ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ടികെ രാജീവ് കുമാര്‍ എന്നിവരാണ് ബറോസിന്റെ ആദ്യ ഷോ കണ്ടത്. മുംബൈയിലാണ് സ്‌ക്രീനിങ് നടന്നത്.

സിനിമയുടെ ത്രീഡി വേര്‍ഷനാണ് പ്രിവ്യൂ ചെയ്തത്. മുംബൈ പിവിആറില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും അണിയറപ്രവര്‍ത്തകരുടെയും ചിത്രങ്ങളെല്ലാം വൈറലായിട്ടുണ്ട്. സിനിമയുടെ ഫൈനല്‍ ഔട്ട്പുട്ടില്‍ എല്ലാവരും സന്തോഷവാന്മാരാണ്. സംവിധായകന്‍ മോഹന്‍ലാലും തന്റെ ആദ്യ സംവിധാന സംരഭത്തില്‍ പൂര്‍ണ തൃപ്തനാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഒക്ടോബര്‍ മൂന്നിന് റിലീസ് തീരുമാനിച്ച ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നീണ്ടു പോയതിനാല്‍ റിലീസ് മാറ്റിയിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 19ന് അല്ലെങ്കില്‍ 20ന് ആയിരിക്കും ബറോസിന്റെ റിലീസ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോ പുന്നൂസ് ആണ് ബറോസിന് തിരക്കഥ ഒരുക്കുന്നത്.

മോഹന്‍ലാല്‍ ആണ് ടൈറ്റില്‍ കഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ അവതരിപ്പിക്കുന്നത്. മാര്‍ക്ക് കിലിയനാണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. പ്രശസ്ത കലാസംവിധായകനായ സന്തോഷ് രാമനാണ് സെറ്റുകള്‍ ഡിസൈന്‍ ചെയ്യുന്നത്. നിരവധി വിദേശ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

മായ, സാറാ വേഗ, തുഹിന്‍ മേനോന്‍, ഗുരു സോമസുന്ദരം , സീസര്‍ ലോറന്റെ റാട്ടണ്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, സീസര്‍ ലോറന്റെ റാറ്റണ്‍, കോമള്‍ ശര്‍മ്മ, പത്മാവതി റാവു, പെഡ്രോ ഫിഗ്യൂറെഡോ, ജയചന്ദ്രന്‍ പാലാഴി ഗീതി സംഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Latest Stories

പിവി അന്‍വറിന്റെ ഇരിപ്പിടം നഷ്ടമായി; ഇനി മുതല്‍ നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പം

'കലിംഗയിൽ ഇഞ്ചോടിഞ്ച് പോരാട്ടം'; റഫറിയുടെ ചതിക്ക് ഒടുവിൽ കേരള, ഒഡിഷ മത്സരം സമനിലയിൽ

ആരോപണങ്ങള്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

"രോഹിത്ത് ശർമ്മയെ രണ്ടും കല്പിച്ച് സ്വന്തമാക്കാൻ പോകുന്നത് ആ ഐപിഎൽ ടീം ആണ്": വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ഇതിഹാസം

സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്ക് മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് വി ശിവന്‍കുട്ടി

'സഞ്ജു സാംസൺ ഓപ്പണിങ് ബാറ്റ്‌സ്മാനായി തകർക്കും'; കാരണം ഇതാ

കൊലച്ചിരിയോടെ രാമപുരത്തെ ഭയപ്പെടുത്തിയ കീരിക്കാടന്‍; ലോഹിയുടെ തിരക്കഥയില്‍ സിബി മലയില്‍ വായിച്ചെടുത്ത രൂപം; വെള്ളിത്തിരയിലെ ക്ലാസിക് വില്ലന്‍

"ഞങ്ങൾ ഇന്ന് മോശമായിരുന്നു, തിരിച്ച് വരും"; മത്സര ശേഷം കാർലോ അഞ്ചലോട്ടി പറഞ്ഞത് ഇങ്ങനെ

എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരും; മാറ്റം ഉടനില്ല, തോമസ് കെ തോമസിനോട് കാത്തിരിക്കാന്‍ മുഖ്യമന്ത്രി

പ്രിയങ്കയെ വിവാഹം ചെയ്‌തോ? ജയം രവിയുടെ ചിത്രം ചര്‍ച്ചയാകുന്നു, സത്യം ഇതാണ്