മോഹന്‍ലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിലെത്തിയത് ആദിയുടെ പ്രിവ്യു ഷോയ്ക്ക് അല്ല

മോഹന്‍ലാലും കുടുംബവും ഇന്നലെ മമ്മൂട്ടിയുടെ വീട്ടില്‍ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ പ്രിവ്യു ഷോയ്ക്കാണ് താരങ്ങള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഒത്തുകൂടിയത് എന്നായിരുന്നു സോഷ്യല്‍ മീഡിയ ആദ്യം കരുതിയത്.

എന്നാല്‍, ഏറ്റവും ഒടുവിലായി അറിയാന്‍ കഴിഞ്ഞത് ആദി പ്രിവ്യു ഷോ പരുവത്തിലേക്ക് എത്തിയിട്ടില്ലെന്നാണ്. ആദിയുടെ അവസാനവട്ട മിനുക്കു പണികളിലാണ് ജീത്തു ജോസഫ്. അതുകൊണ്ട് തന്നെ ആദിയുടെ പ്രിവ്യു ഷോയ്ക്ക് അല്ല താരങ്ങള്‍ ഒത്തുകൂടിയതെന്ന് വ്യക്തം.

ഇന്‍ഡസ്ട്രിയിലെ ഏറ്റവും സീനിയര്‍ അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാനാണ് പ്രണവ് അച്ഛന്‍ മോഹന്‍ലാലിനും അമ്മ സുചിത്രയ്ക്കുമൊപ്പം മമ്മൂട്ടിയുടെ പനംമ്പള്ളി നഗറിലുള്ള വീട്ടിലെത്തിയത്. ഇവര്‍ക്കൊപ്പം നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂരും ആന്റോ ജോസഫും ഉണ്ടായിരുന്നു.

Read more

അത്താഴം കഴിച്ച ശേഷമാണ് സിനിമയിലെ ഈ സുഹൃത്തുക്കള്‍ പിരിഞ്ഞത്. ദുല്‍ഖര്‍ സല്‍മാന്‍ പക്ഷെ, അവിടെ ഉണ്ടായിരുന്നില്ല.