പുറത്തിറങ്ങി ഒരാഴ്ച പിന്നിടുമ്പോഴും വീര്യം കുറയാതെ തന്നെ കുതിക്കുകയാണ് മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ലൂസിഫര്‍. ഇപ്പോഴിതാ ചിത്രത്തിലെ ഗോവന്‍ മോഡലായ വാലുച്ച ഡിസൂസയുടെ ഐറ്റം ഡാന്‍സ് പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ജ്യോത്സ്ന ആലപിച്ച റഫ്ത്താര എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ദീപക് ദേവാണ്.
ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി 12 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഗാനത്തിന് അഞ്ചര ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരുണ്ട്. ട്രെന്‍ഡിംഗില്‍ നാലാം സ്ഥാനത്തുമുണ്ട്. ഗോവയില്‍ ജനിച്ച വാലുച്ച ഡിസൂസ പോര്‍ച്ചുഗീസ് – ജര്‍മ്മന്‍ വംശജയാണ്. പതിനാറാം വയസ് മുതല്‍ മോഡലിംഗ് രംഗത്ത് സജീവമാവുകയായിരുന്നു. മിസ് ഇന്ത്യ മത്സരത്തില്‍ മിസ് ബോഡി ബ്യൂട്ടിഫുള്‍ പട്ടം സ്വന്തമാക്കിയതാണ് കരിയറില്‍ വഴിത്തിരിവായത്.
മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം പൃഥ്വിരാജിന്റെ കന്നിസംവിധാന സംരഭമായിരുന്നു. മുരളി ഗോപിയുടെ തിരക്കഥ ഒരു ബോക്‌സ് ഓഫീസ് ഹിറ്റിനു വേണ്ട ചേരുവകളെല്ലാം സമര്‍ത്ഥമായി സന്നിവേശിപ്പിച്ച ഒന്നായിരുന്നു. അത് ശരിയായ ദിശയില്‍ തന്നെ സഞ്ചരിക്കുന്നു എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.