സ്റ്റൈലന്‍ ലുക്കില്‍ മോഹന്‍ലാല്‍; വൈറലായി റാം ലുക്ക്

ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തില്‍ സ്റ്റൈലിഷ് ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വലതുകയ്യുടെ ശസ്ത്രക്രിയയ്ക്കു ശേഷം കൈ പൂര്‍ണമായും ശരിയായിട്ടില്ലാത്തതിനാല്‍ മോഹന്‍ലാല്‍ കൈയില്‍ ബാന്റേജ് ചുറ്റിയിട്ടുണ്ട്.

“ഹീ ഹാസ് നോ ബൗണ്ടറീസ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സുരേഷ് മേനോന്‍, സിദ്ദിഖ്, ദുര്‍ഗ കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങള്‍. എറണാകുളം, ധനുഷ്‌കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്റോ, ലണ്ടന്‍, കൊളംബോ എന്നിവടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍.

Read more

അഭിഷേക് ഫിലിംസിന്റെ ബാനറല്‍ രമേഷ് പി പിള്ള, സുധന്‍ പി പിള്ള എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സതീഷ് കുറുപ്പ്. ഓണത്തിന് ചിത്രം തിയേറ്ററുകളിലെത്തും.