Connect with us

FILM NEWS

തെലുങ്കിലെ മികച്ച സഹനടനായി മോഹന്‍ലാല്‍; ജനതാ ഗാരേജിന് ആറ് അവാര്‍ഡുകള്‍

, 6:30 pm

മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാരിന്റെ അംഗീകാരം. ആന്ധ്രാ സര്‍ക്കാരിന്റെ സംസ്ഥാന സിനിമ അവാര്‍ഡായ നന്തി ഫിലിം അവാര്‍ഡിലാണ് മോഹന്‍ലാലിന് പുരസ്‌കാരം. ‘ജനതാ ഗാരേജ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ സിനിമ വിഭാഗം പുരസ്‌കാരമായ നന്തി പുരസ്‌കാരം ലഭിക്കുന്നത്.

ജനതാ ഗാരേജിലെ അഭിനയത്തിന് ജൂനിയര്‍ എന്‍ ടി ആര്‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ‘ജനതാ ഗാരേജി’ന്റെ സംവിധായകനായ കൊരട്ടാല ശിവയ്ക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്. 2014,2015,2016 വര്‍ഷത്തെ അവാര്‍ഡുകളാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ജനതാഗാരേജ് 2016 അവാര്‍ഡുകളില്‍ 6 എണ്ണം സ്വന്തമാക്കി.

മോഹന്‍ലാലും ജൂനിയര്‍ എന്‍ ടി ആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജനതാ ഗാരേജ്’ ബോക്സോഫീസില്‍ നിന്ന് 135 കോടി രൂപയോളം കഷക്ഷന്‍ നേടിയിരുന്നു. നിത്യ മേനോന്‍, സാമന്ത എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

ആന്ധ്രാപ്രദേശ് വിഭജിച്ച ശേഷം തലസ്ഥാനത്തിലുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ ഒന്നിച്ച് നടത്തിയതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 64 വിഭാഗങ്ങളിലായാണ് അവാര്‍ഡ് പ്രഖ്യാപനം.

Don’t Miss

MEDIA4 mins ago

റിപ്പബ്‌ളിക് ടിവിയോട് ഇറങ്ങി പോകാന്‍ ജിഗ്നേഷ് മെവാനി; സൗകര്യമില്ലെന്ന് മറുപടി നല്‍കി മാധ്യമപ്രവര്‍ത്തകര്‍; ‘പറ്റില്ലെങ്കില്‍ താങ്കള്‍ ഇറങ്ങിപൊയ്‌ക്കോളു’

ജിഗ്നേഷ് മേവാനി എംഎല്‍എയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ചെന്നൈയിലെ മാധ്യമ പ്രവര്‍ത്തകര്‍ ഇറങ്ങി പോയി. റിപ്പബ്‌ളിക് ടീവിയുടെ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് മാറ്റാന്‍ ആവശ്യപ്പെട്ടതാണ് മറ്റ്...

FOOD AND DRINK10 mins ago

വിഷാംശം അടങ്ങിയ ഫുഗു മത്സ്യം വിപണിയില്‍;ജപ്പാനില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം

ജപ്പാന്‍കാരുടെ ഇഷ്ടവിഭവവും ഏറ്റവും വിലയേറിയതുമായ ഫുഗു മത്സ്യത്തില്‍ വിഷാംശം കണ്ടെത്തിയതിനെ തുടര്‍ന്ന് ജപ്പാനില്‍ ജാഗ്രത നിര്‍ദ്ദേശം.കരളും കുടലും നീക്കം ചെയ്യാത്ത അഞ്ച് പാക്കറ്റ് മത്സ്യമാണ് സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ടെത്തിയത്....

KERALA18 mins ago

പരാമര്‍ശം വിവാദമായി; ഉഴവൂരിനെ അധിക്ഷേപിച്ച കാപ്പന്‍ മാപ്പു പറഞ്ഞു

അന്തരിച്ച എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനെ വ്യക്തിപരമായി അധിക്ഷേപിച്ച എന്‍സിപി ദേശിയ നേതാവ് മാണി സി കാപ്പന്‍ മാപ്പുപറഞ്ഞു. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നുവെന്നും ടി.പി....

CRICKET18 mins ago

മോശം പെരുമാറ്റം; കോഹ്ലിയക്ക് ശിക്ഷ വിധിച്ച് ഐസിസി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ മോശം പെരുമാനറ്റത്തെ തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയ്ക്ക് പിഴശിക്ഷ. മാച്ച് ഫീസിന്റെ 25 ശതമാനം കോഹ്ലിയ്ക്ക് പിഴയൊടുക്കേണ്ടിവരും. ഒരു അയോഗ്യത കല്‍പിക്കുന്ന...

LEGAL23 mins ago

സുപ്രീംകോടതിയിലെ പ്രതിസന്ധി അയയുന്നു; പ്രതിഷേധിച്ച നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് ചര്‍ച്ച നടത്തി; ഫുള്‍കോര്‍ട്ട് വിളിച്ചേക്കും

ജഡ്ജിമാരുടെ വിമര്‍ശനത്തോടെ പ്രതിസന്ധിയിലായ സുപ്രീംകോടതിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാര്‍ത്താസമ്മേളനം നടത്തിയ സുപ്രീംകോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌ന പരിഹാരത്തിനായി...

FILM NEWS24 mins ago

ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാകുന്ന സിനിമ റിലീസിന്

ഓസ്‌ക്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാകുന്ന സിനിമ റിലീസിനു ഒരുങ്ങുന്നു. പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ‘ദി സൗണ്ട് സ്റ്റോറി’യാണ് പ്രദര്‍ശനത്തിനു ഒരുങ്ങുന്നത്. ചിത്രത്തിന്റെ ശബ്ദമിശ്രണവും റസൂര്‍...

TAMIL MOVIE29 mins ago

ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ മതില് ചാടി സൂര്യ

ആരാധകരില്‍നിന്ന് രക്ഷപ്പെടാന്‍ തിയേറ്ററിന്റെ ഗേറ്റ് ചാടി കടന്ന് തമിഴ് നടന്‍ സൂര്യ. താനാ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന്റെ ഭാഗമായി ആന്ധ്രാപ്രദേശില്‍ എത്തിയപ്പോഴാണ് സംഭവം. ഗ്യാങ് എന്ന പേരിലാണ്...

KERALA1 hour ago

‘ശ്രീജിവിന്റെ കൊലപാതകികളെ കണ്ടെത്തിയില്ലെങ്കില്‍ കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹം ഇരിക്കും’; ശ്രീജിത്തിന് പിന്തുണയുമായി പിസി ജോര്‍ജ്ജ്

ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍ കൊല്ലം പൊലീസ് കമ്മീഷണര്‍ ഓഫീസിനുമുന്നില്‍ സത്യാഗ്രഹമിരിക്കുമെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ. ശ്രീജിവിന്റെ കൊലപാതകത്തിന് ഉത്തരവാദിയെന്ന്...

QATAR LIVE1 hour ago

ഖത്തര്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്ക്; പരിഹാരനീക്കം അനിശ്ചിതത്വത്തില്‍; ആശങ്കയോടെ പ്രവാസികള്‍

മാസങ്ങളായി തുടരുന്ന ഗള്‍ഫ് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായി. യാത്രാവിമാനത്തെ ഖത്തര്‍ സെനിക വിമാനങ്ങള്‍ പിന്തുടര്‍ന്നതായ യുഎഇ ആരോപണം ഇരുരാജ്യങ്ങള്‍ക്കിടയിലെ ഭിന്നതയുടെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്നപരിഹാര...

FILM NEWS1 hour ago

മലയാള സിനിമയിലെ നിത്യഹരിത നായകന്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം

മലയാള സിനിമയിലെ നിത്യ ഹരിത നായകന്‍ പ്രേം നസീര്‍ വിടപറഞ്ഞിട്ട് 29 വര്‍ഷം. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായിരുന്നു പ്രേംനസീര്‍. 1929 ഡിസംബര്‍ 16നു ജനിച്ച അബ്ദുല്‍ ഖാദറാണ്...