ഇട്ടിമാണിയില്‍ ഇരട്ടവേഷം; അച്ഛനും മകനുമായി മോഹന്‍ലാല്‍

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണിയുടെ അവസാനഘട്ട ചിത്രീകരണം ചൈനയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ താരത്തിന് സിനിമയില്‍ ഇരട്ട വേഷമായിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നു. ഇട്ടിമാണിയില്‍ അച്ഛനും മകനുമായി നടന്‍ വേഷമിടും. മകന്‍ ഇട്ടിമാണി തൃശ്ശൂരില്‍ ഇട്ടിമാണി കേറ്ററിംഗ് സര്‍വ്വീസ് നടത്തുകയാണ്. ഹണി റോസാണ് ഇട്ടിമാണിയുടെ കാമുകി. ഹണിയുടെ കഥാപാത്രം ലണ്ടനില്‍ നഴ്‌സാണ്.

ജിബി-ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ടീം ഫോര്‍ മ്യൂസിക്സ് ആണ്.

മോഹന്‍ലാലിന് ഒപ്പം അജു വര്‍ഗീസ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രാധിക ശരത് കുമാര്‍, ഹണി റോസ്, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, കെ പി എ സി ലളിത, വിനു മോഹന്‍, സ്വാസിക, വിവിയ, സിദ്ദിഖ്, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി തുടങ്ങി ഒരു വമ്പന്‍ താരനിര ആണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

Latest Stories

IPL 2025: തോൽവി സമ്മതിക്കുന്നു ഇനി ഒന്നും ചെയ്യാൻ ഇല്ല, പക്ഷെ ....; റിയാൻ പരാഗിന്റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

'എന്ന് മുതലാണ് ആർമി ഔട്ട്പോസ്റ്റ് പെഹൽഗാമിൽ നിന്ന് ഒഴിവാക്കിയത്? ആരാണ് ഇങ്ങിനെ ഒരു തീരുമാനമെടുത്തത്?'; ചോദ്യങ്ങളുമായി പികെ ഫിറോസ്

സിന്ധു നദീജല കരാർ റദ്ധാക്കിയത് ഇന്ത്യ ഏകപക്ഷീയമായി; തീരുമാനം ലോകബാങ്കിനെ അറിയിച്ചില്ല, പ്രതികരിച്ച് ലോകബാങ്ക്

സാമൂ​ഹ്യ പ്രവർത്തക മേധാ പട്കർ അറസ്റ്റിൽ; നടപടി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ 23 വർഷം മുൻപ് നൽകിയ കേസിൽ

ഒരൊറ്റ വെടിക്ക് തീരണം, മകള്‍ക്കൊപ്പം ഉന്നം പിടിച്ച് ശോഭന; വൈറലായി ചിത്രം

IPL 2025: ആ ടീമിനെ മാതൃകയാക്കിയാൽ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പാണ്, അമ്മാതിരി ലെവൽ അവർ കാണിച്ചു തന്നിട്ടുണ്ട്: സ്റ്റീഫൻ ഫ്ലെമിംഗ്

ബന്ദിപ്പോറയിൽ ഏറ്റുമുട്ടൽ; ലഷ്‌കർ ഇ തയ്ബ കമാൻഡറെ വധിച്ചതായി റിപ്പോർട്ട്

പഹല്‍ഗാമിനും പിന്നിലും ഹമാസ് തീവ്രവാദികളെന്ന് ഇസ്രയേല്‍; നേതാക്കള്‍ അടുത്തയിലെ പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ചു; ഒന്നിച്ചു പ്രതികാരം തീര്‍ക്കണം; ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ

'അവര്‍ പെണ്ണല്ലേ, ഭയം അഭിനയിക്കണം', സമൂഹമേ നിങ്ങള്‍ക്ക് മാപ്പില്ല, ഇത് മറ്റൊരുതരം തീവ്രവാദം..; ആരതിയെ വിമര്‍ശിക്കുന്നവരോട് മഞ്ജുവാണി

'രാഹുൽ ഗാന്ധി വിദേശത്ത് പോകുമ്പോഴൊക്കെ കശ്മീരിൽ ഭീകരാക്രമണം ഉണ്ടാകും'; വിദ്വേഷ പരാമർശത്തിൽ ബിജെപി ഐടി സെല്ലിനെതിരെ കേസെടുത്തു