ചുള്ളന്‍ ലുക്കില്‍ ലാലേട്ടന്‍, ക്രിസ്മസ് ആശംസ വൈറല്‍

ഒടിയന്‍ ലുക്കില്‍ എത്തി ആരാധകര്‍ക്ക് മോഹന്‍ലാലിന്റെ ക്രിസ്മസ് ആശംസകള്‍. ചുവന്ന ചെക്ക് ഷര്‍ട്ടിലും വെള്ള പാന്റുമായി എത്തിയ ലാലേട്ടന്റെ ആശംസ വീഡിയോ ഫേസ്ബുക്കില്‍ വൈറലാണ്.മോഹന്‍ലാല്‍ പഴയതിനേക്കാള്‍ ചെറുപ്പമായെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

https://www.facebook.com/ActorMohanlal/videos/1575635969158760/

ഒടിയനുവേണ്ടി 51 ദിവസത്തിനുള്ളില്‍ 18 കിലോയോളമാണ് മോഹന്‍ലാല്‍ കുറച്ചത്. ഒരാഴ്ചമുമ്പ് എറണാകുളം ഇടപ്പള്ളിയിലെ മൈ ജിയുടെ ഷോറൂം ഉദ്ഷാടനത്തിനെത്തിയ താരത്തെ കണ്ട് ആരാധകര്‍ ആവേശം കൊണ്ടു. പട്ടിണി കിടന്നാണെങ്കിലും ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി മെലിയുമെന്ന് ആരാധകരോട് പറഞ്ഞ വാക്ക് മോഹന്‍ലാല്‍ പാലിച്ചു. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിപ്പിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ മേനരത്തെ വ്യക്തമാക്കിയിരുന്നു.