സ്‌ക്രിപ്റ്റ് ലോക്ക്ഡ്, മലയാളത്തിലെ ക്ലാസിക് ക്രിമിനല്‍ ഈസ് കമിംഗ് ബാക്ക്; ട്രെന്‍ഡ് ആയി 'ദൃശ്യം 3'

മലയാള സിനിമയുടെ ഗതി മാറ്റിയ ത്രില്ലര്‍ ചിത്രമാണ് ‘ദൃശ്യം’. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ എത്തിയ ചിത്രം അതുവരെ മലയാളികള്‍ കണ്ട് ശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്തമായിരുന്നു. ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നുവെങ്കിലും ദൃശ്യം 2വും സൂപ്പര്‍ ഹിറ്റ് ആയി മാറി. ദൃശ്യം 2വിന് ശേഷം ദൃശ്യം 3 എത്തുമെന്ന് ജീത്തു ജോസഫ് ആദ്യമേ വ്യക്തമാക്കിയിരുന്നു.

ദൃശ്യം 3യെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയി കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും 2025 അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗിക വിവരമല്ല.

എങ്കിലും ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ലോക്ക് ആയെന്ന വിവരം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ. എക്‌സ് പ്ലാറ്റ്‌ഫോമില്‍ ദൃശ്യം 3, മോഹന്‍ലാല്‍ എന്നീ ഹാഷ്ടാഗുകള്‍ ട്രെന്‍ഡിംഗിലാണ്. മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം. മൊത്തം 75 കോടിയായിരുന്നു ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടിയത്.

ചൈനീസില്‍ അടക്കം ആറ് ബാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. 2021 ഫെബ്രുവരി 19 നാണ് ദൃശ്യം രണ്ടാം ഭാഗം പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമില്‍ ആയിരുന്നു സ്ട്രീം ചെയ്തത്.

Latest Stories

കൊച്ചിയിൽ അലൻ വാക്കർ ഷോയ്ക്കിടെ വ്യാപക മോഷണം; 30 ഫോണുകൾ മോഷണം പോയി

ആരുടെയെങ്കിലും ഭാര്യയാകുന്നതിന് മുമ്പ് ജ്യോതിര്‍മയി ആരായിരുന്നു? വാദപ്രതിവാദങ്ങളുമായി റിമയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

മുംതാസ് അലിയുടെ മൃതദേഹം ഫാല്‍ഗുനി നദിയില്‍ കണ്ടെത്തി; തിരച്ചിലിനിറങ്ങിയതില്‍ ഈശ്വര്‍ മാല്‍പെയുടെ സംഘവും

ഗൗതം ഗംഭീർ പറഞ്ഞു, ഞാൻ അത് ചെയ്തില്ല; മത്സരശേഷം വമ്പൻ വെളിപ്പെടുത്തലുമായി മായങ്ക് യാദവ്

ഇസ്രയേല്‍ സൈന്യത്തിന് പിന്തുണ; ചെങ്കടലിലെ ചരക്ക് കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ ഹൂതിവിമതര്‍ക്കു നേരേ അമേരിക്കയുടെ ആക്രമണം

റെയിൽവേയുടെ ബോധവൽക്കരണ ക്യാമ്പയിന് തുടക്കം; ട്രെയിൻ അപകടങ്ങൾ തടയുക ലക്ഷ്യം

ബിഗ് ബോസ് മറാഠി 5 വിജയിയായി സൂരജ് ചവാന്‍

"ബംഗ്ലാദേശ് ഒരു ഇരയേ അല്ല ഇന്ത്യക്ക്"; മുൻ പാകിസ്ഥാൻ താരം അഭിപ്രായപ്പെടുന്നത് ഇങ്ങനെ:

കെടി ജലീല്‍ ഡോക്ടറേറ്റ് കിട്ടിയ അബ്ദുള്ളക്കുട്ടി; വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നു; എംഎല്‍എ നാടിന് ബാധ്യതയാകുമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍

എസ്ബിഐ പ്രതിമാസം അഭിഷേക് ബച്ചന് നല്‍കുന്നത് 18 ലക്ഷം; നിക്ഷേപമില്ലാതെ ബോളിവുഡ് താരത്തിന് ബാങ്ക് പണം നല്‍കുന്നതെന്തിന്?