ദുരൂഹത ഉണര്‍ത്തി 'ട്വല്‍ത്ത് മാന്‍', ടീസര്‍ പുറത്ത്

‘ദൃശ്യം ‘2 എന്ന വന്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ‘ട്വല്‍ത്ത് മാന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. 14 പേരോളം മാത്രം അണിനിരക്കുന്ന ചിത്രം ഒറ്റദിവസത്തെ സംഭവമാണ് കൈകാര്യം ചെയ്യുന്നത്.

അനുശ്രീ, അദിതി രവി, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, വീണ നന്ദകുമാര്‍, ശിവദ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

കെ ആര്‍ കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. പശ്ചാത്തലസംഗീതം അനില്‍ ജോണ്‍സണുമാണ്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണവും രാജീവ് കോവിലകം ചിത്രത്തിന്റെ കലാസംവിധാനവും നിര്‍വഹിക്കുന്നു.

ലിന്റ ജീത്തുവാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈന്‍. ചിത്രം ഹോട്ട്സ്റ്റാറിലൂടെ നേരിട്ടാകും പ്രേക്ഷകര്‍ക്കു മുന്നിലെത്തുക.

Read more