കയ്യില്‍ തോക്കും ചുറ്റികയുമായി മോഹന്‍ലാല്‍; ജോഷിയുടെ 'റമ്പാന്‍' വരുന്നു, തിരക്കഥ ചെമ്പന്‍ വിനോദ്

മോഹന്‍ലാല്‍-ജോഷി കോമ്പോ വീണ്ടും. ‘റമ്പാന്‍’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിട്ടുണ്ട്. കയ്യില്‍ ചുറ്റികയും തോക്കുമായി മുണ്ട് മടക്കുക്കുത്തി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് സിനിമയുടെ മോഷന്‍ പോസ്റ്ററില്‍ കാണാനാകുന്നത്.

മാസ് എന്റര്‍ടെയ്‌നറായ സിനിമയില്‍ മീശ പിരിച്ച്, മുണ്ട് മടക്കിക്കുത്തി എത്തുന്ന മോഹന്‍ലാലിനെ കാണാന്‍ ആകും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ചെമ്പന്‍ വിനോദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്.

കോസ്റ്റ്യൂം മാഷര്‍ ഹംസ. മേക്കപ്പ് റോണക്‌സ് സേവ്യര്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. 2024ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. 2025 വിഷു റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തും. ഇന്ത്യയിലും വിദേശത്തുമാകും ഈ ബിഗ് ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കുക.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേര്‍സ്, എയ്ന്‍സ്റ്റീന്‍ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അങ്കമാലി ഡയറീസ്, ഭീമന്റെ വഴി എന്നീ ചിത്രങ്ങള്‍ക്കു േശഷം ചെമ്പന്‍ വിനോദ് തിരക്കഥ എഴുതുന്ന സിനിമ കൂടിയാകും ഇത്.

ലൈല ഓ ലൈല എന്ന ചിത്രമാണ് മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ അവസാനം പുറത്തിറങ്ങിയത്. ഈ കൂട്ടുകെട്ടിലെ 12-മത്തെ ചിത്രമാണ് റമ്പാന്‍. അതേസമയം, ജോഷിയുടെതായി ‘ആന്റണി’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്നത്. നവംബര്‍ 23ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ