'കാലിടറാതെ സ്റ്റഡിയായിട്ട് പോട്ടെ, പ്രസിഡന്റ് ഉള്ളതുകൊണ്ട് ധൈര്യമായി പറയാം'; ഒരേ വേദിയില്‍ മമ്മൂട്ടിയും മോഹന്‍ലാലും

സിനിമയ്ക്കുള്ള പുതിയൊരു കാല്‍വെയ്പ്പാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ സിനിമ കൗണ്‍സില്‍ (കെഎഫ്പിഎ) എന്ന് മമ്മൂട്ടി. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് കെഎഫ്പിഎയുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ചത്. ഇതു പോലൊരു ഡിജിറ്റല്‍ കൗണ്‍സില്‍ ആദ്യം തുടങ്ങുന്നത് മലയാളത്തില്‍ നിന്നാണ് എന്ന് പറയുന്നതില്‍ അഭിമാനമുണ്ടെന്ന് മോഹന്‍ലാലും വ്യക്തമാക്കി.

”എല്ലാ മേഖലയിലും കോര്‍പ്പറേറ്റ് സിസ്റ്റങ്ങളും കോര്‍പ്പറേറ്റ് രീതികളും സഹകരണ പ്രസ്ഥാനങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്വഭാവമുള്ള രീതി നമ്മുടെ സിനിമക്ക് മുന്നോട്ടുള്ള വളര്‍ച്ചയ്ക്ക് പുതിയൊരു കാല്‍വെയ്പാണ്. കാലിടറാതെ സ്റ്റെഡിയായിട്ട് പോട്ടെ, എല്ലാ ആശംകകളും നേരുന്നു. പ്രസിഡന്റുള്ളതുകൊണ്ട് ധൈര്യമായിട്ട് പറയാം, ഞങ്ങളുടെ എല്ലാ സഹകരണവും ഉണ്ടാവും” എന്ന് മമ്മൂട്ടി പറഞ്ഞു.

”വളരെയധികം സന്തോഷവും അഭിമാനവും ഒക്കെ തോന്നുന്ന സമയമാണിത്. അതിന്റെ പ്രധാന കാരണം കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ആണ് ഇന്ത്യയില്‍ തന്നെ ഇങ്ങനെയൊരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം കൊണ്ടുവരുന്നത്. കേരളം വളരെ ചെറിയ ഒരു സ്ഥലമാണെങ്കില്‍ പോലും ഇവിടെ നിന്നും ഒരുപാട് അത്ഭുതങ്ങള്‍ സിനിമക്ക് ഉണ്ടായിട്ടുണ്ട്. ആദ്യത്തെ സിനിമാ സ്‌കൂള്‍ മലയാളത്തില്‍ നിന്നാണ്, ആദ്യത്തെ ത്രീഡി ഫിലിം മലയാളത്തില്‍ നിന്നാണ്.”

”ആദ്യത്തെ കോ പ്രൊഡക്ഷന്‍ ഫിലിം മലയാളത്തില്‍ നിന്നാണ്, ഞാന്‍ തന്നെ നിര്‍മ്മിച്ച വാനപ്രസ്ഥം. അതുപോലെ തന്നെ ആദ്യത്തെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്റെറിങ്ങ് കേരളത്തിലെ മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്നാണ് എന്ന് പറയുന്നതില്‍ വളരെയധികം അഭിമാനമുണ്ട്. അതിന്റെ പുറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുന്നു” മോഹന്‍ലാല്‍ പറഞ്ഞു.

Latest Stories

'എനിക്ക് പെട്ടന്ന് വീട്ടിൽ പോണം, അത് കൊണ്ട് ഞാൻ വേഗം കളി തീർത്തു'; ഹാർദിക്‌ പാണ്ട്യ വേറെ ലെവൽ; ബംഗ്ലാദേശിനെ 7 വിക്കറ്റുകൾക്ക് തോല്പിച്ച് ഇന്ത്യ

എംബിബിഎസ് വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; അന്വേഷണം ആരംഭിച്ചതായി പൊലീസ്

'കൊള്ളാം മോനെ സഞ്ജു'; തകർപ്പൻ ബാറ്റിംഗ് നടത്തി മലയാളി പവർ; ആരാധകർ ഹാപ്പി

എഡിജിപി അജിത്കുമാര്‍ പുറത്ത്; ക്രമസമാധാന ചുമതലയില്‍ നീക്കം ചെയ്തു; എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ വിജയമെന്ന് ബിനോയ് വിശ്വം

ബിജെപിയ്ക്ക് കേരളത്തില്‍ പരവതാനി വിരിച്ചത് മുഖ്യമന്ത്രി; പൊതുസമ്മേളന വേദിയിലും പിണറായിക്കെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍

'ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ'; ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ചുണകുട്ടന്മാർ; ഇന്ത്യക്ക് വിജയ ലക്ഷ്യം 128

നയം വ്യക്തമാക്കി അന്‍വര്‍; മലപ്പുറം-കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പുതിയ ജില്ല; മതസ്ഥാപനങ്ങളുടെ നിയന്ത്രണം മത വിശ്വാസികള്‍ക്ക്

'മോദി രാജിന്' അടിയാകുമോ ഹരിയാനയും കശ്മീരും!

സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വേണ്ട; ഷാഫി പറമ്പിലിന്റെ പ്രിയ ശിഷ്യനെ മത്സരിപ്പിക്കരുതെന്ന് നേതാക്കള്‍; പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക നീക്കങ്ങള്‍

'ഒടുവിൽ പെൺപുലികൾ വിജയം രുചിച്ചു'; പാകിസ്താനിനെതിരെ ഇന്ത്യക്ക് 6 വിക്കറ്റ് ജയം