മോണ്‍സ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

മോഹന്‍ലാല്‍ നായകനായെത്തിയ പുതിയ ചിത്രം മോണ്‍സ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. വൈശാഖ് സംവിധാനം ചെയ്ത സിനിമ ഈ മാസം ഒടിടി റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ചിത്രം ഈ മാസം 25-ന് പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി സ്ട്രീം ചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘പുലിമുരുകന്‍’ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ച മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകള്‍ നല്‍കിയ ചിത്രത്തിന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഹണി റോസും തെലുങ്ക് നടന്‍ മോഹന്‍ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജുവുമാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. ജോണി ആന്റണി, സുദേവ് നായര്‍, ഇടവേള ബാബു, ബിജു പപ്പന്‍, ലെന, സിദ്ദിഖ്, സ്വാസിക എന്നിവര്‍ സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

സതീഷ് കുറുപ്പാണ് മോണ്‍സ്റ്ററിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ദീപക് ദേവ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് ഷമീര്‍ മുഹമ്മദായിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.