നീരാളി മുതല്‍ ഇങ്ങോട്ടുള്ള പടങ്ങളെല്ലാം ഒരുതരത്തിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല, ചുവട് മാറ്റൂ; മോഹന്‍ലാലിനെ ഉപദേശിച്ച് ആരാധകര്‍

സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ക്ക് മുന്നില്‍ പുതിയ സര്‍പ്രൈസുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. മഞ്ഞക്കുഞ്ഞിക്കാതുള്ള ചക്കിപ്പൂച്ചയ്ക്ക് എന്ന പ്രശസ്ത കവിതാഭാഗം പങ്കുവെച്ചുകൊണ്ട് ഇന്ന് വൈകുന്നേരം നാല് മണിക്ക് ഒരു വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്.


വ്യത്യസ്തമായ ഒരു സിനിമയായിരിക്കും വരാന്‍ പോകുന്നതെന്ന ചര്‍ച്ചകളാണ് ഇതോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായിരിക്കുന്നത്. എന്നാല്‍ നടന്റെ പോസ്റ്റിന് താഴെ ഉപദേശിക്കാനായി എത്തുന്ന ആരാധകരാണ് കൂടുതലെന്ന കാര്യമാണ് ശ്രദ്ധേയം.

ലാലേട്ടന്റെ എല്ലാ പടവും തന്നെ തിയേറ്റര്‍ പോകുന്ന ആളാണ് ഞാന്‍ പക്ഷേ നീരാളി മുതല്‍ ഇങ്ങോട്ടുള്ള പടങ്ങളെല്ലാം ഒരുതരത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല ശക്തമായി തിരിച്ചുവരും ഇന്ന് പ്രാര്‍ത്ഥനയോടെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മറ്റൊരാളാകട്ടെ മമ്മൂക്ക കൊടുക്കുന്നത് പോലെ പുതുമുഖ സംവിധായകര്‍ക്ക് അവസരങ്ങള്‍ കൊടുക്കൂ നല്ല വെറൈറ്റിയുള്ള കഥകള്‍ കേള്‍ക്കൂ
എന്ന അഭിപ്രായമാണ് പങ്കുവെച്ചിരിക്കുന്നത്.

ക്ളാസിക്കല്‍ സംഗീതത്തിന് പ്രാധാന്യം നല്‍കുന്ന ശക്തമായൊരു പ്രമേയം മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നുവെന്നും ചിലര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, ‘എലോണ്‍’ എന്ന ചിത്രമാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ഒന്ന്. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്.

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസ്’ആയിരുന്നു ഈ കോമ്പോയില്‍ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ.

ജീത്തു ജോസഫിന്റെ റാം ആണ് ഷൂട്ടിംഗ് പുരോഗമിക്കുന്ന മോഹന്‍ലാല്‍ ചിത്രം. മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന ബറോസും റിലീസിനൊരുങ്ങുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ