'വീപ്പക്കുറ്റി' അധിക്ഷേപത്തിന് മറുപടി; മോഹന്‍ലാലിന്റെ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും വൈറല്‍

മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദര്‍ശന്‍ സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ പുതിയൊരു യുദ്ധത്തിനാണ് വഴി തുറന്നത്. മോഹന്‍ലാല്‍ ഇരിക്കുന്ന ചിത്രത്തെ പരിഹസിച്ച് ബോഡിഷെയ്മിംഗ് കമന്റുകളും ട്രോളുകളുകളുമായി ഒരു വിഭാഗം രംഗത്തെത്തിയതാണ് സൈബര്‍ പോരിന് കളമൊരുക്കിയത്. വിവിധ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ കുഞ്ഞാലിമരക്കാര്‍ എന്ന വമ്പന്‍ സിനിമയെ കുറിച്ചുള്ള ചര്‍ച്ച മോഹന്‍ലാലിന്റെ ശരീരാകൃതിയെ പരിഹസിച്ചാണ് പുരോഗമിക്കുന്നത്.

എന്നാല്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധ ചെലുത്തുന്ന നടനാണ് മോഹന്‍ലാല്‍. ഒടിയന് വേണ്ടി രൂപമാറ്റങ്ങള്‍ നടത്തിയ മോഹന്‍ലാല്‍ പിന്നീട് തന്റെ ശരീരം കാത്തു സൂക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നതാണ് സത്യം. മോഹന്‍ലാലിന്റെ വര്‍ക്ക് ഔട്ട് ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ ശരീരാകൃതിയെ പരിഹസിച്ച് ട്രോളുകള്‍ ഉയരുമ്പോള്‍ പുതിയ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സിദ്ദിഖ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബിഗ് ബ്രദര്‍ ആണ് മോഹന്‍ലാലിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണിത്. അതിനു ശേഷം താന്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ തിരക്കുകളിലേക്കാവും മോഹന്‍ലാല്‍ തിരിയുക. അതേസമയം, കുഞ്ഞാലിമരയ്ക്കാര്‍ അടുത്ത വര്‍ഷം മാര്‍ച്ച് 19- ന് തിയേറ്ററുകളിലെത്തും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു