അടുത്തത് ആക്ഷന്‍ ചിത്രം, ഫസ്റ്റ്‌ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍

അജോയ് വര്‍മ്മ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. തടികുറച്ച് പ്രായംകുറച്ച് ഹെയര്‍സ്റ്റൈലും മാറ്റി ചുള്ളന്‍ലുക്കിലാണ് കഥാപാത്രത്തിന്റെ ലുക്ക് അവതരിപ്പിച്ചിരിക്കുന്നത്.

https://www.facebook.com/ActorMohanlal/photos/a.367995736589462.86564.365947683460934/1603287333060290/?type=3

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായിട്ടാണ് മലയാളത്തില്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായികുമാര്‍, സൂരാജ് വെഞ്ഞാറംമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വതി നായര്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മുംബൈയിലാണ് നിലവില്‍ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. സതര, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവയാണ് അടുത്ത ലൊക്കേഷനുകള്‍.

Read more

ചിത്രം ആക്ഷന്‍ ഓറിയന്റഡണാണെന്ന് പറയുന്നുണ്ടെങ്കിലും പേര് ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.