ആ ഒരു മാജിക് എന്റെ സംവിധാനത്തില്‍ കാണുവാന്‍ സാധിക്കില്ല; ബറോസ് ജൂണില്‍ തുടങ്ങുമെന്ന് മോഹന്‍ലാല്‍

തന്റെ കന്നി സംവിധാന സംരംഭം ബറോസ് ജൂണില്‍ ആരംഭിക്കുമെന്ന് നടന്‍ മോഹന്‍ലാല്‍. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍ അവസാനം ആരംഭിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഷൂട്ടിംഗ് ജൂണ്‍ അവസാനത്തോടെ ആരംഭിക്കും. ഗോവയിലും കേരളത്തിലുമായിട്ടാണ് പ്രധാനമായും ഷൂട്ടിംഗ് നടത്തുക. ഒരു 3D ചിത്രമായതിനാല്‍ തന്നെ കുറെ ഭാഗങ്ങള്‍ സ്റ്റുഡിയോക്ക് അകത്തും ചിത്രീകരിക്കേണ്ടി വരും.

റിലീസിന് ഒരുങ്ങുന്ന മരക്കാര്‍ അടക്കം നിരവധി പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മോഹന്‍ലാലിന് ആ സുഹൃത്തിന്റെ സംവിധാനശൈലി പ്രചോദിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

പ്രിയന്റെ ചിത്രങ്ങളുമായി ബറോസിനെ താരതമ്യം ചെയ്യേണ്ടി വരില്ല. ചിത്രത്തിന്റെ തിരക്കഥ ചര്‍ച്ച ചെയ്തപ്പോഴെല്ലാം പ്രിയന്‍ കൂടെയുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സംവിധാനത്തിലുള്ള ആ ഒരു മാജിക് എന്റെ സംവിധാനത്തില്‍ കാണുവാന്‍ സാധിക്കില്ല. ബറോസ് ഒരു കുട്ടിയും ഭൂതവും തമ്മിലുള്ള കഥയാണ്. അറിയാതെ കയറി വരുന്ന ചില കാര്യങ്ങള്‍ ഉണ്ടാകാം. പ്രിയന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം സിനിമക്ക് ആവശ്യമുള്ള ഷോട്ടുകള്‍ മാത്രമേ എടുക്കൂ. മോഹന്‍ലാല്‍ വ്യക്തമാക്കി.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്