മോഹന്‍ലാലിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം; 'വൃഷഭ'യുടെ പുതിയ അപ്‌ഡേറ്റ് എത്തി

ലിജോ ജോസ് പെല്ലിശേരിക്കൊപ്പം ‘മലൈകോട്ടൈ വാലിബന്‍’ പൂര്‍ത്തിയാക്കിയാല്‍ മോഹന്‍ലാല്‍ മറ്റൊരു ബിഗ് ബജറ്റ് പ്രോജക്ടിന്റെ ഭാഗമാകും. ‘വൃഷഭ’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

നന്ദ കിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടനെ ആരംഭിക്കാനാണ് സാധ്യത. ആക്ഷനും ഇമോഷനും ചേര്‍ന്ന ബഹുഭാഷ ചിത്രമായിരിക്കും ഇതെന്ന് മോഹന്‍ലാല്‍ തന്നെ നേരത്തെ തുറന്നു പറഞ്ഞിരുന്നു.

മലൈകോട്ടൈ വാലിബന്റെ ചിത്രകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലാണ് മോഹന്‍ലാല്‍ ഉള്ളത്. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞാലുടന്‍ മോഹന്‍ലാല്‍ വൃഷഭയില്‍ ജോയിന്‍ ചെയ്യില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജീത്തു ജോസഫ് സംവിധനം ചെയ്യുന്ന ‘റാം’ സിനിമയില്‍ അഭിനയിച്ച ശേഷമായിരിക്കും താരം വൃഷഭയുടെ സെറ്റിലെത്തുക.

‘സ്ഫടിക’മാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ‘സ്ഫടികം’ റീ മാസ്റ്റര്‍ ചെയ്ത് വീണ്ടും റിലീസ് ചെയ്യുകയായിരുന്നു. റീ റിലീസ് ചിത്രമാണെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സിനിമ മൂന്ന് കോടി കളക്ഷന്‍ നേടിയിരുന്നു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ